Venus Transit on 5 December 2022: ജ്യോതിഷ പ്രകാരം ശുക്രൻ ഇന്ന് രാശി മാറും.  സമ്പത്തും ആഡംബരവും നൽകുന്ന ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരിലും ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും. ശുക്രൻ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ഡിസംബർ 29 വരെ ഇവിടെ തുടരും. ഈ സമയത്ത് ശുക്രൻ 5 രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും! 


മിഥുനം (Gemini) : ശുക്രന്റെ രാശിമാറ്റം മിഥുനരാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവർക്ക് ജോലിസ്ഥലത്തും സമ്മർദ്ദം നേരിടേണ്ടിവരും.അതിന്റെ ഫലമായി ജോലിഭാരം വർധിക്കും.  അതുകൊണ്ട് ജാഗ്രതയോടെ പ്രവർത്തിക്കുക. സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഉണ്ടാകും.


കർക്കടകം (Cancer): ശുക്രന്റെ രാശിമാറ്റം നിങ്ങളുടെ രഹസ്യ ശത്രുക്കളെ ഇളക്കും. എതിരാളികൾ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. ജോലിസ്ഥലത്ത് ജാഗ്രത പാലിക്കുക. ഒപ്പം നിങ്ങളുടെ ജോലി നന്നായി പൂർത്തിയാക്കുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ബജറ്റ് നോക്കി വേണം ചെലവാക്കാൻ.


Also Read:  Electric Bill Reduce: ഗാർഹിക വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കാൻ ഉടൻ ചെയ്യേണ്ടത്! 


തുലാം (Libra): ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ കൊണ്ടുവരും. ഒരിടത്ത് നിക്ഷേപിക്കുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക. അപകടകരമായ നിക്ഷേപങ്ങൾ ഒരിക്കലും നടത്തരുത്. കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങൾക്ക് വിജയം ലഭിക്കൂ. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകില്ല. ആരെയും അന്ധമായി വിശ്വസിക്കരുത്.


ധനു (Sagittarius): ശുക്രന്റെ രാശിമാറ്റം ധനുരാശിയിലാണ് സംഭവിക്കാൻ പോകുന്നത്.  ഇത് ഈ രാശിക്കാർക്ക് ശുഭകരമല്ല. ഇവർക്ക് ജോലി മാറാൻ സമയം ശരിയല്ല. ക്ഷമയോടെ ഇരിക്കുക. സംസാരത്തിൽ സംയമനം പാലിക്കുക. സാമ്പത്തിക സ്ഥിതി മോശമാകും.


Also Read: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ! 


മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.  നിങ്ങളുടെ പദ്ധതികൾ ആരോടും പറയാതെ നിശബ്ദമായി ജോലിയിൽ ഏർപ്പെടുന്നതാണ് നല്ലക്കുണ്ടാകാൻ സാധ്യത. സാമ്പത്തിക കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.