Lakshmi Kripa: ഭാരത സംസ്കാരത്തിൽ ശ്രാവണ മാസത്തെ വളരെ ശുഭ മാസമായിട്ടാണ് കണക്കാക്കുന്നത്. ഈ മാസത്തിൽ ദൈവങ്ങളെ ആത്മാർത്ഥയോടെ പൂർണ്ണ മനസ്സോടെ ആരാധിക്കുന്നു. ഈ മാസത്തിൽ ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കുന്നവരുടെ ഭവനം സന്തോഷം കൊണ്ട് നിറയും എന്നാണ്. ലക്ഷ്മി ദേവി ഈ രാശിക്കാർക്ക് കൃപ ചൊരിയുന്ന സമയമാണിത്. ഇത്തവണ ശ്രാവണ മാസം ജൂലൈ 14 മുതൽ ഓഗസ്റ്റ് 11 വരെ തുടരും. ഈ മാസത്തിൽ ലക്ഷ്മി ദേവി 5 രാശിയിലുള്ളവർക്ക് കൃപ ചൊരിയും. അത് ഏതൊക്കെ  രാശിക്കാരാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി ഇനി മകരം രാശിയിലേക്ക്, മൂന്ന് രാശിക്കാർക്ക് മാത്രം ശുഭകരം


ധനു (Sagittarius:): നിങ്ങൾക്ക് ഓഫീസിൽ ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബോസ് നിങ്ങളിൽ സന്തുഷ്ടനാകുകയും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുകയും ചെയ്യും. ബിസിനസ്സിൽ പുതിയ ഡീലുകൾ ലഭിച്ചേക്കാം.  വസ്തു വാങ്ങാനോ എവിടെയെങ്കിലും നിക്ഷേപിക്കാനോ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് കറങ്ങാൻ പോകാനും അവസരം ലഭിക്കും. 


ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഈ സമയത്ത് സമൂഹത്തിൽ ബഹുമാനവും ആദരവും ലഭിക്കും. അവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ നേടാൻ കഴിയും. പ്രതീക്ഷിക്കാത്ത ധനവരവ് ഉണ്ടായേക്കാം. കഠിനാധ്വാനം കൊണ്ട് എല്ലാ ജോലികളിലും വിജയിക്കും. ആരോഗ്യം നന്നായിരിക്കും.


Also Read: വ്യാഴ സംക്രമണം; ഈ മൂന്ന് രാശിക്കാർക്ക് ഇനി സുവർണ്ണകാലം


മീനം (Pisces): ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. ഈ മാസം നിങ്ങൾ ദാനധർമ്മങ്ങൾ നടത്താൻ സാധ്യത. ഇതിലൂടെ സമൂഹത്തിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. പുതിയ വാഹനം വാങ്ങിച്ചേക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും.


മിഥുനം (Gemini): ഈ രാശിക്കാർക്ക് ഈ മാസം ധനത്തിന് കുറവുണ്ടാകില്ല.  സാമ്പത്തികമായി സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഈ സമയം കഴിയും.  ക്ഷേത്രങ്ങളിൽ ദാനം നൽകാം. ഏത് ജോലി നിങ്ങൾ തുടങ്ങിയാലും അതിൽ വിജയിക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാനാകും.


തുലാം (Libra): സമൂഹത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും ഈ രാശിക്കാർ. എവിടെ പോയാലും ഇവർക്ക് ബഹുമാനവും ആദരവും ലഭിക്കും. ലക്ഷ്മി ദേവിയോടൊപ്പം ഇവർക്ക് സരസ്വതിയുടെ കൃപയും ലഭിക്കും. നിങ്ങളുടെ മധുര വ്യവഹാരം എല്ലാവരെയും നിങ്ങളിലേക്ക് ആകർഷിക്കും. രാഷ്‌ട്രീയത്തിൽ മുന്നേറാനുള്ള യോഗവും ഉണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.