Maha Shivratri 2023: മഹാദേവനെ ആരാധിക്കുന്നവർക്കുള്ള ഏറ്റവും പ്രധാനമായ ദിനമാണ് ഈ മഹാശിവരാത്രി.   ഇത്തവണ ഫെബ്രുവരി 18 നാണ് ശിവരാത്രി ആഘോഷിക്കുന്നത്.  ചിലയിടങ്ങളിൽ ശിവ-പാർവ്വതിമാരുടെ വിവാഹ ദിനമായും ശിവരാത്രിയെ കണക്കാക്കുന്നുണ്ട്.  ഈ ദിവസം ശിവ-പാർവതിയെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും അകറ്റുമെന്നാണ് വിശ്വാസം. ഈ വർഷം ജ്യോതിഷ പ്രകാരം മഹാശിവരാത്രിയിൽ ഒരു അപൂർവ യാദൃശ്ചികത നടക്കുന്നു. അതായത് ഇത്തവണ മഹാശിവരാത്രി 2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ് വരുന്നത്.  30 വർഷത്തിന് ശേഷം ശനി അതിന്റെ യഥാർത്ഥ ത്രികോണ ചിഹ്നമായ കുംഭത്തിൽ തുടരുകയാണ്. ഇത് ചില രാശിക്കാർക്ക് മഹാദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യൻ കുംഭത്തിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തെളിയും!


 


മേടം (Aries): ഈ മഹാശിവരാത്രി മേടം രാശിക്കാർക്ക് വളരെ ഐശ്വര്യപ്രദമായിരിക്കും. മഹാദേവന്റെ കൃപയാൽ ഈ ആളുകളുടെ വരുമാനം വർദ്ധിക്കും. തൊഴിലിൽ ലാഭം ഉണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.


ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇതുവരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പൂർണ സഹകരണം ഉണ്ടാകും. വീടോ വാഹനമോ വാങ്ങാണ് സാധ്യത.


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


 


മിഥുനം (Gemini): മിഥുനം രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടും. ഏത് വലിയ രോഗത്തിൽ നിന്നും മുക്തി നേടും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വലിയ നേട്ടമോ പ്രമോഷനോ ലഭിക്കും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.


ധനു (Sagittarius) : മഹാശിവരാത്രി വ്രതം ധനു രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ഈ ആളുകളുടെ എല്ലാ ആഗ്രഹങ്ങളും മഹാദേവൻ നിറവേറ്റും. തൊഴിലിൽ ലാഭം ഉണ്ടാകും. പുതിയ ഉയരങ്ങളിൽ എത്താൻ കഴിയും. ജോലി വിലമതിക്കപ്പെടും.


Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 


 


തുലാം (Libra): തുലാം രാശിക്കാർക്ക് പരമശിവന്റെ അനുഗ്രഹം ലഭിക്കും. ഇവരുടെ വരുമാനം വർദ്ധിക്കും. ആരോഗ്യം നന്നായിരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.  


കുംഭം (Aquarius): മഹാശിവരാത്രി കുംഭം രാശിക്കാർക്ക് പ്രത്യേകിച്ചും അനുകൂലമായിരിക്കും കാരണം ഈ ദിവസം ശനി സ്വന്തം രാശിയായ കുംഭത്തിൽ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ ദിനത്തിൽ മഹാദേവന്റേയും ശനി ദേവന്റെയും കൃപയാൽ ധാരാളം സമ്പത്ത് ലഭിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. പുരോഗതി ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.