ചൊവ്വാഴ്ച ഹനുമാൻ സ്വാമിക്ക് പൂജ ചെയ്യാം; ജീവിതത്തിലെ എല്ലാ വേദനകളും സങ്കടങ്ങളും ഇല്ലാതാകും
ചൊവ്വാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി ഹനുമാൻ ക്ഷേത്രത്തിൽ പോയി തൊഴാം
ചൊവ്വാഴ്ച ഹനുമാൻ സ്വാമിക്ക് പൂജ ചെയ്യുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു. ഈ ദിവസം ഭക്തർ വ്രതവും മനുഷ്ഠിക്കുന്നു. ഹനുമാൻ സ്വാമി ഭക്തരുടെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. പെട്ടെന്ന് പ്രസാദിക്കുന്ന ദൈവം എന്നും ഹനുമാൻ സ്വാമി അറിയപ്പെടുന്നു. അഞ്ജനാ പുത്രനായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നത് സർവ്വ് ഐശ്വര്യങ്ങളും നൽകും.
ചൊവ്വാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി ഹനുമാൻ ക്ഷേത്രത്തിൽ പോയി തൊഴാം. ഭഗവാന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുന്നതും ഏറ്റവും ശ്രേഷ്ഠകരമാണ്. പൂക്കളും അക്ഷതവും കൊണ്ട് പൂജ ചെയ്യുന്നതും നല്ലതാണ്. സമർപ്പിക്കുക. തളികയിലോ പാത്രത്തിലോ കർപ്പൂരം കത്തിച്ച് ഹനുമാൻ സ്വാമിയെ പ്രാർഥിക്കാം. ആരതിക്ക് ശേഷം ലഡ്ഡു സമർപ്പിക്കുന്നതും നല്ലത് തന്നെ. ചൊവ്വാഴ്ച പതിവായി ഇത് ചെയ്യുന്നത് എല്ലാ ദോഷങ്ങളും മാറ്റും.
ചൊവ്വാഴ്ച ജപിക്കേണ്ട ഹനുമാൻ മന്ത്രം
1. ഓം ഹനുമതേ നമഃ
2. ഹം പവനനന്ദനായ സ്വാഃഹ
3. ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഃ
4. ഓം ഐം ഹ്രീം ഹനുമതേ രാമദൂതായ ലങ്കാവിധ്വംസനായ അഞ്ജനീ ഗർഭ സംഭൂതായ ശാകിനീ ഡാകിനീ വിധ്വംസനായ കിലി കിലി ബുബുകാരേണ വിഭീഷണായ ഹനുമദ്‌ദേവായ ഓം ഹ്രീം ശ്രീം ഹൗം ഹാം ഫട് സ്വാഃ. മന്ത്രങ്ങൾ ഭക്തിയോടും ശുദ്ധ വൃത്തിയോടും കൂടി വേണം ജപിക്കാൻ. ഒാരോ മന്ത്രത്തിനും ജപിക്കേണ്ട തവണകളും കൃത്യമായി തന്നെ പാലിക്കുകയും ഭക്തിയോടെ ജപിക്കാൻ ശ്രമിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...