വ്യാഴത്തെ ജ്യോതിഷത്തിൽ ഏറ്റവും ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു.  ജാതകത്തിൽ വ്യാഴം ബലവാനാണെങ്കിൽ, ആ വ്യക്തിക്ക് സമൂഹത്തിൽ വളരെയധികം ബഹുമാനവും ഉയർച്ചയും ഉണ്ടാവും. ഇത്തരക്കാരുടെ ജീവിതത്തിൽ ഒരിക്കലും സന്തോഷത്തിനും ഐശ്വര്യത്തിനും ഒരു കുറവുണ്ടാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

32 ദിവസങ്ങൾക്ക് ശേഷം വ്യാഴം വീണ്ടും രാശികളുടെ അനുകൂല ഭാവത്തിലേക്ക് എത്താൻ പോവുകയാണ്. വ്യാഴത്തിന്റെ ഉദയം മൂലം പല രാശിക്കാർക്കും നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.


മേടം


- വ്യാഴത്തിന്റെ ഉദയത്തിന്റെ ഫലമായി നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ അനുഗമിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. സാമ്പത്തിക രംഗത്ത് മെച്ചം. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ നിരവധി അവസരങ്ങൾ ലഭിക്കും.


ഇടവം


- ഈ കാലയളവിൽ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മികച്ച വിജയം നേടാൻ കഴിയും. ഈ സമയം കരിയറിന് വളരെ നല്ലതായിരിക്കും.
നിങ്ങൾ ജോലി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമയം അനുകൂലമായിരിക്കും. യാത്രകളിലൂടെ നല്ല പണം സമ്പാദിക്കാൻ സാധിക്കും. അപ്രതീക്ഷിത നേട്ടങ്ങളും മറ്റും കാണാൻ സാധിക്കും.


കന്നി രാശി


ഈ സമയത്ത് സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം.ബിസിനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം സുവർണ്ണ വിജയമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒന്നിലധികം ജോലികളിൽ നിന്ന് പണം സമ്പാദിക്കാൻ കഴിയും. യാത്രകളിലൂടെയും നല്ല വരുമാനം ലഭിക്കും.


തുലാം


നിങ്ങളുടെ കരിയറിൽ നല്ല ഫലങ്ങൾ ലഭിക്കും. ജോലിയിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഈ സമയം വ്യാപാരികൾക്ക് ഗുണകരമാകും. പുതിയ ബിസിനസ്സ് തുടങ്ങുന്നവർക്ക് ഈ സമയം ശുഭകരമായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ധാരാളം പണം ഉണ്ടാകും.
പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും.


മകരം


ഈ കാലയളവിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ബിസിനസ്സുമായി ബന്ധമുള്ളവർക്ക് ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. പങ്കാളിത്ത ജോലിയിൽ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ