വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ട്.  അതായത് നമ്മൾ ഒരു തവണ ഉപയോഗിച്ചതെല്ലാം ഭഗവാന് സമർപ്പിച്ച നിർമ്മാല്യമാണ്.  അതായത് വിളക്കിലെ തിരി, എണ്ണ, കർപ്പൂരം, പുഷ്പങ്ങൾ, വിളക്ക് അങ്ങനെയെല്ലാം.  അതുകൊണ്ടുതന്നെ ഈ സാധനങ്ങൽ ഒന്നും വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല.   


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പോൾ നിങ്ങൾ വിചാരിക്കുകയായിരിക്കും വിളക്കിനെ എന്തു ചെയ്യാം പറ്റും കളയാൻ പറ്റുമോന്ന് അല്ലേ.  കളയാനല്ല പകരം അതിലെ തിരിയും എണ്ണയും മാറ്റി ഒന്ന് കഴുകിയിട്ടോ അല്ലെങ്കിൽ ഒന്ന് തുടച്ചിട്ടോ വേണം വേറെ ഉപയോഗിക്കാൻ എന്ന് സാരം.  രാവിലെ കത്തിച്ച തിരിയിൽ വൈകുന്നേരം കത്തിക്കരുത്.  തിരി മാറ്റി പുതിയത് ഇട്ടിട്ട് വേണം വിളക്ക് കത്തിക്കാൻ. 


Also read:  ശനിദോഷ പരിഹാരത്തിന് ഇങ്ങനെ ചെയ്യുന്നത് ഉത്തമം


വിളക്ക് കത്തിക്കും മുൻപ് പഴയ എണ്ണയുണ്ടെങ്കിൽ മാറ്റി നന്നായിട്ട് തുടച്ചിട്ട് വീണ്ടും എണ്ണയും തിരിയും ഉപയോഗിച്ച് കത്തിക്കാം.  വിളക്ക് കത്തിക്കാൻ എള്ളെണ്ണയാണ് ഏറ്റവും ഉത്തമം.  തലേദിവസത്തെ എണ്ണ വിളക്കിൽ ഉണ്ടെങ്കിൽ അതിനെ മാറ്റി വൃത്തിയാക്കിയിട്ട് വേണം പിറ്റേദിവസം കത്തിക്കാൻ.  ഓട്ടുവിളക്കിൽ ദീപം തെളിയിക്കുന്നത് വളരെ നന്ന്. 


വിളക്കിലെ ദീപം തെളിയുന്നതനുസരിച്ചായിരിക്കും വിളക്ക് കത്തിക്കുന്ന ആളുടേയും ആ വീടിന്റെയും ഐശ്വര്യം എന്നാണ് വിശ്വാസം.  അതുകൊണ്ടുതന്നെ വിളക്ക് കത്തിക്കുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കണം.  പണ്ടൊക്കെ നമ്മുടെയൊക്കെ വീടുകളിൽ വയസായ അമ്മൂമ്മമ്മാർ ഉണ്ടായിരുന്നതിനാൽ അവർ ഇതൊക്കെ നന്നായി ശ്രദ്ധിക്കുമായിരുന്നു.  


Also read: ഈ ദിവസം ദേവിയെ ഭജിക്കൂ.. ദേവീകടാക്ഷം ഫലം


എന്നാൽ ഇന്നത്തെ അണുകുടുംബത്തിൽ നൂറ് തിരക്കുകളക്കിടയിൽ വീട്ടിലുള്ളവർ പലപ്പോഴും ശ്രദ്ധിക്കാതെ പോകും.  രാവിലെ കത്തിച്ചതല്ലേ എന്നു വിചാരിച്ച് ആ തിരിയിൽ തന്നെ കത്തിക്കും.    എന്നാൽ അങ്ങനെ ചെയ്യാതിരിക്കുക. വിളക്ക് ഒന്നു തുടച്ച് രാവിലത്തെ തിരി മാറ്റിയിട്ട് കത്തിക്കുക.  ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും.  സർവ്വം കൃഷ്ണാർപ്പണമസ്തു... 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)