ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. നിലവിൽ കർക്കടകത്തിൽ സഞ്ചരിക്കുന്ന സൂര്യൻ ഓഗസ്റ്റ് 17 ന് രാശി മാറി ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങ രാശിയുടെ അധിപൻ സൂര്യൻ തന്നെയാണ്. ഈ രാശിമാറ്റം വളരെ പ്രാധാന്യം നിറ‍ഞ്ഞതാണ്. ചിങ്ങത്തിൽ വരുന്ന സൂര്യൻ 12 രാശികളേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യമുണ്ടാകും. സൂര്യൻ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം - ഇടവം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം തീർച്ചയായും ഗുണം ചെയ്യും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. വസ്തുവിൽ നിക്ഷേപിക്കാനോ വീട് വാങ്ങാനോ നല്ല സമയമാണിത്. ഈ കാലയളവിൽ നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ചെറിയ വഴക്കുകൾ വലിയ പ്രശ്നത്തിലേക്ക് നയിക്കുമെന്നതിനാൽ വീട്ടിലെ അന്തരീക്ഷം സമാധാനപരമായിരിക്കാനും വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കാനും ശ്രമിക്കുക.


Also Read: ഏതുകാര്യത്തിലും വിജയം; ഈ 3 രാശിക്കാര്‍ക്ക് ജന്മനാ ഭാഗ്യ ദേവതയുടെ അനുഗ്രഹം


കർക്കടകം - ചിങ്ങം രാശിയിലെ സൂര്യന്റെ സംക്രമണം നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിന്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് നല്ല സമയമാണ്. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലഘട്ടം പ്രയോജനകരമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും.


ചിങ്ങം - ജോലിയിൽ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഊർജസ്വലതയും ആത്മവിശ്വാസവും അനുഭവപ്പെടും. ഈ കാലഘട്ടം ദാമ്പത്യ സന്തോഷത്തിന് അനുകൂലമല്ലെങ്കിലും, ഈ കാലയളവിൽ നിങ്ങളുടെ ആധിപത്യ സ്വഭാവവും അനാവശ്യമായ ചില ഈഗോ ക്ലാഷുകളും കാരണം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, തർക്കങ്ങൾ ഒഴിവാക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.