ഗ്രഹങ്ങളുടെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെ പ്രത്യേകവും ശുഭകരവുമായിരിക്കും. ഓഗസ്റ്റ് 7 ന് പ്രതിലോമ ചലനത്തിൽ കർക്കടകത്തിൽ പ്രവേശിക്കുന്ന ശുക്ര ഗ്രഹത്തിൽ നിന്നായിരിക്കും തുടക്കം. ഓഗസ്റ്റ് 17-ന് സൂര്യൻ രാശി മാറും. അതേസമയം, ഓഗസ്റ്റ് 18 ന് ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുകയും ബുധൻ ചിങ്ങം രാശിയിൽ പ്രതിലോമമായി സഞ്ചരിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സംക്രമം കൊണ്ട് ഗുണം ലഭിക്കുക എന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - ഓഗസ്റ്റ് മാസത്തിലെ ഗ്രഹങ്ങളുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജോലിയിൽ വിജയം നേടുന്നതിനൊപ്പം സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും സ്നേഹവും ഉണ്ടാകും. ചൊവ്വയുടെ സംക്രമം മൂലം മേടം രാശിക്ക് ഓഗസ്റ്റ് മാസം അനുകൂലമായിരിക്കും.


മിഥുനം - മിഥുനം രാശിക്കാർക്ക് ഈ രാശി മാറ്റം ശുഭകരമാണ്. വിദ്യാഭ്യാസത്തിലും ജോലിസ്ഥലത്തും വിജയം നേടുന്നതിനൊപ്പം സുഹൃത്തുക്കളുടെ സഹകരണവും ലഭിക്കും. ഒരു പ്രത്യേക യാത്ര പോകാം. പ്രണയ ബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും.


ചിങ്ങം - ചിങ്ങം രാശിക്കാർക്ക് നിക്ഷേപം നടത്താനുള്ള നല്ല അവസരമാണ് ഓഗസ്റ്റ് മാസം. തൊഴിൽ സംബന്ധമായ തീരുമാനങ്ങൾ വിവേകത്തോടെ എടുക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ഇതോടൊപ്പം ജീവിത പങ്കാളിയുടെ പിന്തുണയും ലഭിക്കും.


Also Read: Sun Transit: സൂര്യ സംക്രമണം..! പണവും വിജയവും കുമിഞ്ഞുകൂടുന്ന ചില 'ഭാഗ്യസൂചനകൾ' ഇതാ


വൃശ്ചികം - ചൊവ്വയുടെ സംക്രമം മൂലം വൃശ്ചിക രാശിക്കാർക്ക് ഓഗസ്റ്റ് മാസം വളരെ ഗുണം ചെയ്യും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.


ധനു - തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ വിജയം നേടാൻ സാധ്യതയുണ്ട്. ചിന്തിക്കാതെ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. അതുപോലെ സംസാരത്തിൽ സംയമനം പാലിക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.