Hanuman Favourite Zodiacs: ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണല്ലോ. ചൊവ്വാഴ്ചയായ പൊതുവെ ഹനുമാന് വേണ്ടി സമർപ്പിച്ചിട്ടുള്ള ദിനമാണ്. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും ചിലർക്ക് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; തുലാം രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!


ഹനുമാന്റെ കൃപയുള്ളതുകൊണ്ട് ചിലർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കാരുടെ മേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും.  രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...


മേടം (Aries): ഇവർക്കിന്ന് നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും.   


Also Read: ആലപ്പുഴ അപകടം: പോസ്റ്റ്‌മോര്‍ട്ടം ഉച്ചയോടെ പൂര്‍ത്തിയാകും; പുറത്തെടുക്കുമ്പോഴേ ചിലർക്ക് അനക്കമില്ലായിരുന്നു!


ഇടവം (Taurus): ഇവർക്കും ഹനുമത് കൃപയാൽ വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ് ഇന്ന്. ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം ഉണ്ടാക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.  


കർക്കടകം (Cancer): കർക്കടക രാശിക്കാർക്കും ഹനുമത് കൃപയുണ്ടാകും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.  


Also Read: നവപഞ്ചമ യോഗത്താൽ ഇവർക്കിനി വെച്ചടി വെച്ചടി കയറ്റം മാത്രം, നിങ്ങളും ഉണ്ടോ?


തുലാം (Libra): ഇവർക്കും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും, പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും പുരോഗതിയുണ്ടാകും.


ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.


Also Read: മാളവ്യ യോഗത്താൽ ഇവർ പുതുവർഷത്തിൽ തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!


മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.


മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)