Malayalam Astrology: ഒക്ടോബറിൽ ശ്രദ്ധിക്കേണ്ട ചില രാശിക്കാർ ഇവരാണ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ചില രാശി ചിഹ്നങ്ങൾക്ക് ഇതിന്റെ പോസിറ്റീവ് ഇഫക്റ്റുകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, ചില രാശി ചിഹ്നങ്ങൾക്കും അതിന്റെ നെഗറ്റീവ് ഇഫക്റ്റുകളും അഭിമുഖീകരിക്കേണ്ടി വരും
സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഘടകമാണ് ജ്യോതിഷത്തിൽ ശുക്രൻ.ഒക്ടോബർ 2 തിങ്കളാഴ്ച ശുക്രൻ തൻറെ രാശി മാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് ശുക്രൻ പ്രവേശിക്കുന്നത്. ചിങ്ങം രാശിയിൽ പ്രവേശനം വലിയ പ്രഭാവമായിരിക്കും നക്ഷത്രങ്ങൾക്ക് ഉണ്ടാക്കുക.
ചില രാശി ചിഹ്നങ്ങൾക്ക് ഇതിന്റെ പോസിറ്റീവ് ഇഫക്റ്റുകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, ചില രാശി ചിഹ്നങ്ങൾക്കും അതിന്റെ നെഗറ്റീവ് ഇഫക്റ്റുകളും അഭിമുഖീകരിക്കേണ്ടി വരും. ശുക്രൻ സാധാരണയായി 12-30 ദിവസത്തേക്കാണ് ഏതെങ്കിലും രാശി ചിഹ്നത്തിൽ ഉണ്ടാവുക.
ഏതൊക്കെ രാശിക്കാർക്ക് ശുക്രന്റെ സംക്രമണത്തിൽ നിന്ന് അശുഭകരമായ ഫലങ്ങൾ ഉണ്ടാവും നോക്കാം
കർക്കിടകം- കർക്കിടകം രാശിക്കാർക്ക് ജാതകത്തിൽ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിലാണ് ശുക്രൻ. ചിങ്ങം രാശിയിൽ ശുക്രന്റെ വരവ് നിങ്ങളുടെ ജോലിയുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതം തിരക്കേറിയതായിരിക്കും.
ഈ കാലയളവിൽ നിങ്ങളുടെ ജോലി അംഗീകരിക്കപ്പെടാത്തതിനാലോ മറ്റൊരാൾ നിങ്ങളുടെ ജോലിയുടെ ക്രെഡിറ്റ് എടുത്തേക്കാമെന്നതിനാലോ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. ഈ സമയത്ത് നിങ്ങൾക്ക് ചെലവുകൾ വർധിക്കുന്നതായും ആനുകൂല്യങ്ങൾ കുറയുന്നതായും തോന്നാം. പല ചെലവുകൾ വഴി ഇത് ലാഭിക്കാനും പ്രശ്നമായിരിക്കും
ധനുരാശി
ശുക്ര സംക്രമണം വഴി നിങ്ങൾക്ക് ജോലിയിൽ അസംതൃപ്തിയുണ്ടാവും. ഇത് നിങ്ങളുടെ നിലവിലെ അവസ്ഥയിൽ നിന്ന് അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ മാറ്റം കൊണ്ടുവരാം. ഇത്തരം സാഹചര്യങ്ങൾ ആശങ്കകൾക്ക് കാരണമാകും. സാമ്പത്തിക രംഗത്ത്, നിങ്ങളുടെ വരുമാനം മിതമായിരിക്കാം. ചിങ്ങം രാശിയിലെ ശുക്രന്റെ ഈ സംക്രമണം ധനു രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ജോലിയിൽ പല വിധത്തിലുമുള്ള അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം.
ശുക്രനെ ശക്തിപ്പെടുത്താൻ -
1. എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിക്ക് വഴിപാടുകൾ, പായസം എന്നിവ കഴിപ്പിക്കാം
2. ദിവസവും കനകധാര സ്തോത്രം പാരായണം ചെയ്യുക.
3. എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിക്ക് 5 ചുവന്ന പൂക്കൾ സമർപ്പിക്കുക.
4. എല്ലാ വെള്ളിയാഴ്ചയും ശുക്ര ബീജ മന്ത്രം ജപിക്കുക.
5. വെള്ളിയാഴ്ച വെള്ള, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
6. വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക.
7. ശുക്ര യന്ത്രം സ്ഥാപിച്ച് വെള്ളിയാഴ്ച വീട്ടിലും ജോലിസ്ഥലത്തും പ്രാർഥിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...