കർക്കിടകത്തിൽ ഈ നാളുകള്‍ക്ക് കോടീശ്വര യോഗം; ശുഭ സൂചനകൾ ഇപ്രകാരം
ഇക്കാലത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാൻ പറ്റുന്ന ചില നക്ഷത്രക്കാരും ഉണ്ട് അവർ ഏതൊക്കെയെന്ന് നോക്കാം.
കര്‍ക്കിടകം പൊതുവേ മോശം മാസമായാണ് കണക്കാക്കുന്നത്. എന്നാല്‍ വേദ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം അനുകൂല ഫലം നല്‍കുന്നു. ഇക്കാലത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാൻ പറ്റുന്ന ചില നക്ഷത്രക്കാരും ഉണ്ട് അവർ ഏതൊക്കെയെന്ന് നോക്കാം.
കാര്‍ത്തിക
കര്‍ക്കിടക മാസം പൊതുവേ അനുകൂല ഫലങ്ങളായിരിക്കും കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ലഭിക്കുക. സാമ്പത്തികമായുള്ള പ്രതിസന്ധികൾ വളരെ പെട്ടെന്ന് തരണം ചെയ്യാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഒരു തരത്തിലുമുള്ള സാമ്പത്തിക പ്രതിസന്ധി ഇവരെ അലട്ടില്ല. ബിസിനസുകാരണെങ്കിൽ നേട്ടങ്ങളുടെ കാലമാണ്. കച്ചവടം വിപുലപ്പെടുത്താനും ഇക്കാലയളവിൽ യോഗമുണ്ടാവും
തിരുവാതിര
തിരുവാതിര നക്ഷത്ര ജാതർക്ക് ചില പ്രയാസങ്ങളും പ്രതിസന്ധികളും കര്‍ക്കിടകത്തില്‍ നേരിടേണ്ടി വരും എന്നാൽ ഏത് ലക്ഷ്യത്തേയും ഇവർക്ക് പണം കൊണ്ട് നേടാം. കുടുംബത്തിന്റെ ക്ഷേമത്തിനും ഇതുവഴി സാധിക്കും. വിദേശത്ത് നിന്നും നിങ്ങൾക്ക് സാമ്പത്തികം കൈവരും.
പുണര്‍തം
പല നല്ല മാറ്റങ്ങളും ശുഭകാര്യങ്ങളും പുണര്‍തംനക്ഷത്രക്കാർക്ക് കർക്കിടകത്തിൽ ഉണ്ടാവും. ഇവർക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താൻ സാധിക്കും. സാമ്പത്തിക നേട്ടം ഈ നക്ഷത്രക്കാർക്കുണ്ടാകും. കോടീശ്വര യോഗംഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും.
മൂലം
കർക്കിടകത്തിൽ കോടീശ്വര യോഗമുണ്ടാകുന്ന നക്ഷത്രക്കാരാണ് മൂലം. ചിട്ടി, വായ്പ എന്നിവക്ക് മികച്ച സമയമായിരിക്കും മൂലം നക്ഷത്ര ജാതർക്ക്. അനുകൂലമായ പല നേട്ടങ്ങളും ഇതുവഴി ഉണ്ടാക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതിന് പണം മുടക്കുന്നതും നിങ്ങളെ സഹായിക്കും. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങളിലുണ്ടാവുന്നില്ല.
കോടീശ്വര യോഗ ലക്ഷണങ്ങള്‍
കർക്കിടകത്തിലെ ചില ലക്ഷണങ്ങള്‍ സാമ്പത്തിക ഉയർച്ചയെ സൂചിപ്പിക്കുന്നതാണ് കാക്ക കര്‍ക്കിടത്തില്‍ വീട്ടില്‍ വരുന്നത് പൂച്ച വീടുകളില്‍ എത്തുന്നത് എല്ലാം ശുഭകരമാണ് കണക്കാക്കുന്നത്. വീടിന്റെ തെക്ക്- കിഴക്ക് മുക്കുറ്റി കാണപ്പെടുന്നതും നായ വീട്ടിലേക്ക് കടന്ന് വരുന്നതും കര്‍ക്കിടക മാസത്തില്‍ ശുഭകരമായാണ് കണക്കാക്കുന്നത്. വീടുകളില്‍ കൃഷ്ണ കാന്തികൾ പൂക്കുന്നതും ശുഭ സൂചനയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...