Astro Tips: മഹാവിഷ്ണുവിനെ ആരാധിക്കുന്ന ദിവസം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്
Astro Tips: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും പടില്ലാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും, എന്നാല്‍, ചില നിഷിദ്ധമായ കാര്യങ്ങള്‍ ഈ ദിവസം ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
Thursday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നു. അതനുസരിച്ച് വ്യാഴാഴ്ച മഹാ വിഷ്ണുവിനെയാണ് ആരാധിക്കുന്നത്.
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും ഇതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം.
Also Read: Surya Grahan 2023: ഏപ്രിൽ 20ന് ആദ്യ സൂര്യഗ്രഹണം.. ഈ 3 രാശിക്കാർക്കും ശുഭകരം
അതേസമയം, ജ്യോതിഷമനുസരിച്ച് മഹാവിഷ്ണുവിനെ പൂജിക്കുന്ന ദിവസമായ വ്യാഴാഴ്‌ച ചെയ്യാന്‍ പാടുള്ളതും പടില്ലാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും, എന്നാല്‍, ചില നിഷിദ്ധമായ കാര്യങ്ങള്‍ ഈ ദിവസം ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അറിയാതെ പോലും ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ചിലപ്പോള്‍ നമുക്ക് ദോഷം ചെയ്യാം. ആ അവസരത്തില്‍ എന്തൊക്കെയാണ് വ്യാഴാഴ്‌ച ചെയ്യേണ്ടതും, എന്നാല്‍, ചെയ്യാന്‍ പാടില്ലാത്തതും എന്ന് നോക്കാം.
Also Read: Home Vastu for Success: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ഭാഗ്യം മാറിമറിയും
വ്യാഴാഴ്‌ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍...
1. വ്യാഴാഴ്ച അബദ്ധത്തിൽ പോലും പിതാവിനെയോ ഗുരുവിനെയോ സന്യാസിമാരെയോ അപമാനിക്കരുത്. കാരണം, നിങ്ങളുടെ ജീവിതത്തില്‍ അവര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു.
2. വ്യാഴാഴ്ച വീട്ടിൽ കഞ്ഞി ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം.
3. ഈ ദിവസം സ്ത്രീകൾ മുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും സന്തോഷവും സമാധാനവും ഇല്ലാതാക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
4. വ്യാഴാഴ്ച നഖം വെട്ടുന്നതും ശുഭമല്ല. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.
5. വ്യാഴാഴ്ച പുരുഷന്മാര്‍ ഷേവ് ചെയ്യുന്നതും നല്ലതല്ല. ഇത് ഇവരുടെ ജീവിതത്തില്‍ പല തടസ്സങ്ങളും സൃഷ്ടിക്കും.
6. വ്യാഴാഴ്ച മുടി വെട്ടുന്നതും ശുഭമല്ല, ഇതു ദോഷങ്ങള്‍ വരുത്തി വയ്ക്കും.
വ്യാഴാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്
വ്യാഴാഴ്ച കുളിച്ച ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
വ്യാഴാഴ്ച വാഴയെ പൂജിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനം നല്‍കും.
വ്യാഴാഴ്ച ദിവസം ലക്ഷ്മി നാരായണനെ ആരാധിയ്ക്കുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം സുഖവും പ്രദാനം ചെയ്യാന്‍ ഉപകരിയ്ക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും പറയപ്പെടുന്നു.
വ്യാഴാഴ്ച മഹാവിഷ്ണുവിനെ പൂജിക്കുമ്പോൾ, മഞ്ഞ വസ്ത്രം ധരിക്കുകയും പൂജാദ്രവ്യങ്ങളിൽ മഞ്ഞ ചന്ദനം ഉപയോഗിക്കുകയും വേണം.
വ്യാഴാഴ്ച ദാനധര്‍മ്മത്തിന് ഏറ്റവും ഉചിതമായ ദിവസമാണ്. ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ പ്രത്യേക മഹാ വിഷ്ണുവിന്‍റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...