Guruvayur Vishukkani: ഗുരുവായൂരിൽ വിഷുക്കണി തൊഴാൻ ആയിരങ്ങൾ, ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി
പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്.
തൃശ്ശൂർ: വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് കണ്ണനെ ഒരു നോക്ക് കാണാൻ ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു.
പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിച്ചത്. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വെച്ചു.
സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ കണിക്കോപ്പുകളും വെച്ചു. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം കിഴക്കേഗോപുരവാതില്‍ തുറന്നു. തുടർന്ന് ഭക്തർക്ക് കണികാണാനുള്ള സൗകര്യം ഒരുക്കി. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി.
3.42 വരെ ഭക്തർ വിഷുക്കണി ദർശിച്ചു ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ പൊന്‍തിടമ്പും കണിക്കോപ്പുകളും വച്ചും ഭക്തര്‍ക്കുള്ള കണിയൊരുക്കി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ പ്രസാദ ഊട്ടിനുള്ള വരി നിർത്തും. എത്തുന്ന മുഴുവൻ പേർക്കും പ്രസാദ ഊട്ട് നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.