Thursday Tips: മഹാവിഷ്ണുവിന്റെ ദിവസമായ വ്യാഴാഴ്ച ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍
Thursday Dos and Don`t dos: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും, എന്നാല്‍ ചില കാര്യങ്ങള്‍ ഏറെ ദോഷം വരുത്തിവയ്ക്കും.
Thursday Dos and Don't dos: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച് വ്യാഴാഴ്ച മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്.
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും ദേവനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നും വേദ ഗ്രന്ഥങ്ങളില്‍ പറയുന്നു.
Also Read: Money and Vastu: ഈ സാധനങ്ങൾ പേഴ്സില്‍ സൂക്ഷിക്കരുത്, ദാരിദ്ര്യം ക്ഷണിച്ചു വരുത്തും!!
എന്നാല്‍, ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും, എന്നാല്‍ ചില കാര്യങ്ങള്‍ ഏറെ ദോഷം വരുത്തിവയ്ക്കും. അതായത്, ചില കാര്യങ്ങള്‍ വ്യാഴാഴ്ച ചെയ്യുന്നത് വളരെ നിഷിദ്ധമാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അറിയാതെ പോലും ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നമുക്ക് ദോഷം ചെയ്യാം. ആ അവസരത്തില്‍ എന്തൊക്കെയാണ് വ്യാഴാഴ്‌ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം...
Alo Read: 9 Years of PM Modi: ചരിത്രം കുറിച്ച NDA സർക്കാരിന്‍റെ 9 നിർണായക തീരുമാനങ്ങള്‍
വ്യാഴാഴ്‌ച ഇക്കാര്യങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം
1. വ്യാഴാഴ്ച അബദ്ധത്തിൽ പോലും പിതാവിനെയോ ഗുരുവിനെയോ സന്യാസിമാരെയോ അപമാനിക്കരുത്. കാരണം അവര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു.
2. വ്യാഴാഴ്ച വീട്ടിൽ കഞ്ഞി (അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന വിഭവം) ഉണ്ടാക്കുകയോ അത് കഴിക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം.
3. ഈ ദിവസം സ്ത്രീകൾ തലമുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.
4. വ്യാഴാഴ്ച നഖം വെട്ടുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.
5. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല തടസ്സങ്ങളും നേരിടേണ്ടി വരും
6. വ്യാഴാഴ്ച മുടി മുറിക്കരുത്, ഇതും അശുഭമായി കണക്കാക്കുന്നു.
വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും അതോടൊപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി
നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. ചില കാര്യങ്ങള്‍ വ്യാഴാഴ്ച ചെയ്യുന്നത് ഏറെ ശുഭമാണ്.
1. വാഴപ്പഴം കഴിക്കാൻ മറക്കരുത്
നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ, വ്യാഴാഴ്ച വാഴയെ പൂജിക്കുകയും ചെയ്യണം. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
2. മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക
നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്ന അവസരത്തിൽ, മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യണം എന്ന കാര്യം ഓർമ്മിക്കുക. അതിൽ ശർക്കര, മഞ്ഞ തുണി, പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു. ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
3. അരിയാഹാരം കഴിയ്ക്കരുത്
വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...