Thursday Tips: വ്യാഴാഴ്‌ച മഹാവിഷ്ണുവിന്‍റെ ദിവസമാണ്.  മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും ലഭിക്കും.  വ്യാഴാഴ്ച ചെയ്യുന്ന ഈ പ്രതിവിധികള്‍ നിങ്ങളുടെ  ജീവിതത്തിലുടനീളം പണത്തിന് ഒരു കുറവും വരാതെ സംരക്ഷിക്കും.


ഈ വ്യാഴാഴ്ച അതായത് ജൂണ്‍ 9 ന് ഏറെ പ്രത്യേകതയുണ്ട്.  ഇന്ന്, വ്യാഴാഴ്ച ഗംഗാ ദസറ  (Ganga Dussehra 2022) കൂടിയാണ്.  നിങ്ങൾ  ഈ സമയത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, ഈ ദിവസം  അനുഷ്ടിക്കുന്ന , സ്വീകരിക്കുന്ന ചില പൂജകളും നടപടികളും നിങ്ങള്‍ക്ക് ജീവിതകാലം മുഴുവൻ സന്തോഷം പ്രദാനം ചെയ്യും.


Also Read:   Dream Interpretation: സ്വപ്നത്തിൽ ദൈവത്തെ കാണുന്നത് ശുഭമോ അശുഭമോ?


ഇന്ന് രാജ്യമെമ്പാടും ഗംഗാ ദസറ ആഘോഷിക്കുകയാണ്. ഗംഗാ ദസറ ദിനത്തിൽ പ്രത്യേക പൂജ മാത്രമല്ല  ഗംഗാസ്നാനത്തിനും ദാനത്തിനും വിശേഷ പ്രാധാന്യമുണ്ട്.  ഈ വര്‍ഷം  ഗംഗാ ദസറ വ്യാഴാഴ്ചയാണ്.  ഈ സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി, അല്ലെങ്കില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്ന ആളുകൾ ചില പ്രത്യേക നടപടികൾ സ്വീകരിക്കണം. 


Also Read:  Vastu Tips: ഈ ദിവസം ചൂല്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം...!!


ഗംഗാ ദസറ ദിനത്തിൽ മാ ഗംഗയെയാണ് പ്രത്യേകമായി ആരാധിക്കുന്നത്, ഈ ദിവസമാണ്  മാ ഗംഗാ  അവതരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.  അതാണ് ഈ ദിവസത്തിന്‍റെ പ്രാധാന്യവും പ്രത്യേകതയും.  ഒപ്പം, ഗംഗാ ദസറ ദിനത്തിൽ ഗംഗാ മാതാവിനെ ആരാധിക്കുമ്പോള്‍ മഹാവിഷ്ണു പ്രസാദിക്കുന്നതായും പറയപ്പെടുന്നു


വ്യാഴാഴ്ച ഈ പ്രതിവിധികൾ ചെയ്യുക, നിങ്ങളുടെ ജിവിതത്തില്‍  സമ്പത്തും ഐശ്വര്യവും  നിറയും


1. ഗംഗാ ദസറ ആഘോഷിക്കുന്ന പാവന അവസരത്തില്‍ ഈ ദിവസം ഗംഗാസ്നാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗംഗാസ്നാനം സാധ്യമല്ലെങ്കിൽ അല്പം ഗംഗാജലം വെള്ളത്തിൽ കലക്കി കുളിക്കുക.  ഈ ദിവസം ഗംഗയിൽ മുങ്ങിയാല്‍  10 വിധത്തിലുള്ള പാപങ്ങൾ ഇല്ലാതാകുമെന്നാണ് വിശ്വാസം.


2.  സ്നാനത്തിന് ശേഷം ക്ഷേത്രത്തിൽ വിഷ്ണുവിനെയും ലക്ഷ്മി മാതാവിനെയും ആരാധിക്കുക. 


3. മഹാവിഷ്ണുവിന്‍റെ  വിഗ്രഹത്തിന് മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി, മഞ്ഞപ്പൂക്കൾക്കൊപ്പം ഒരു ചെറിയ തുളസിയിലയും സമർപ്പിക്കുക.


4. വ്യാഴാഴ്ച രാവിലെ  വീടിന്‍റെ പ്രധാന വാതിലിൽ ചെറുപയറും അൽപം ശർക്കരയും വയ്ക്കുക. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും മതപരവും സാമൂഹികവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.