Tirupati Ticket Booking: ജനുവരിയിൽ തിരുപ്പതി പോകുന്നവർ അറിഞ്ഞിരിക്കേണ്ടുന്ന കാര്യം ഇവയാണ്
ജനുവരി 13-മുതൽ 22 വരെയുള്ള വൈകുണ്ഠ ഏകാദശി തീർഥാടനം മുൻ നിർത്തിയാണ് ടിക്കറ്റുകൾ
ആന്ധ്രാപ്രദേശ്: കോവിഡ് മൂലം അടച്ചിട്ടിരുന്ന തിരുപ്പതി ക്ഷേത്രം ജനുവരിയിൽ തുറക്കും. ദർശൻ സ്ലോട്ടുകൾ ഒാൺലൈനായി ബുക്ക് ചെയ്ത ശേഷമെ ക്ഷേത്രത്തിലെത്താൻ പറ്റു. ജനുവരി 13-മുതൽ 22 വരെയുള്ള വൈകുണ്ഠ ഏകാദശി തീർഥാടനം മുൻ നിർത്തിയാണ് ടിക്കറ്റുകൾ വിൽക്കുന്നത്.
5000 ടിക്കറ്റുകളാണ് ഫ്രീയായി പ്രതിദിനം തിരുമല ദേവസ്വം ഒാൺലൈനായി നൽകുക. മറ്റ് ദിവസങ്ങളിലേക്കായി പ്രതിദിനം 10000 ടിക്കറ്റുകളും ദേവസ്വം നൽകും.
നിർദ്ദേശങ്ങൾ
ടിക്കറ്റുകൾ ഒാൺലൈനിൽ എടുക്കുന്നതിനൊപ്പം. ദർശനത്തിനെത്തുന്നവർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും കയ്യിൽ കരുതണം. കൂടാതെ 72 മണിക്കൂർ മുൻപെടുത്ത RT-PCR കോവിഡ് നെഗറ്റീവ് റിസൾട്ടും കയ്യിൽ കരുതണം.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം.പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...