Money and Vastu: നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല, ലോക്കറില്‍ ഈ സാധനങ്ങള്‍കൂടി സൂക്ഷിക്കാം
Money and Vastu: വാസ്തു ശാസ്ത്ര പ്രകാരം, ചില പ്രത്യേക സാധനങ്ങള്‍ ലോക്കറില്‍ അല്ലെങ്കില്‍ നിങ്ങള്‍ പണം സൂക്ഷിക്കുന്നിടത്ത് വയ്ക്കുന്നത് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാന്‍ ഒരു വ്യക്തിയെ സഹായിക്കും.
Money and Vastu: സമ്പന്നരാകുക അല്ലെങ്കില്‍ ജീവിതത്തില്‍ ഏറെ പണം സമ്പാദിക്കുക ജീവിതം സുഖകരമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ധാരാളം പണം നേടാനും ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല.
പണം സമ്പാദിക്കുന്നതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നവര്‍ ഏറെയാണ്. പണമുണ്ട് എങ്കില്‍ മാത്രമേ നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയൂ. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം എത്ര അദ്ധ്വാനിച്ചാലും പണം സമ്പാദിക്കാന്‍ സാധിക്കില്ല. അതായത്, എത്ര കഠിനാധ്വാനം ചെയ്തിട്ടും ഇവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുന്നു. അതായത് അവരുടെ ജീവിതത്തില്‍ പണം നിലനില്‍ക്കില്ല. അവര്‍ക്ക് അവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ഒരിയ്ക്കലും ലഭിക്കാറില്ല.
നിങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന ഈ സാമ്പത്തിക പ്രതിസന്ധി ചിലപ്പോള്‍ വാസ്തു ദോഷം മൂലമാകാം. അതുകൊണ്ട് വാസ്തു പ്രകാരം ചില കാര്യങ്ങള്‍ പാലിച്ചാൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ സാധിക്കും. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇതിനായി ചില പ്രത്യേക വസ്തുക്കൾ നിങ്ങള്‍ പണം സൂക്ഷിക്കുന്ന ലോക്കറില്‍ വയ്ക്കണം.
വാസ്തു ശാസ്ത്ര പ്രകാരം, ചില പ്രത്യേക സാധനങ്ങള്‍ ലോക്കറില്‍ അല്ലെങ്കില്‍ നിങ്ങള്‍ പണം സൂക്ഷിക്കുന്നിടത്ത് വയ്ക്കുന്നത് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാന്‍ ഒരു വ്യക്തിയെ സഹായിക്കും. ആ കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വാസ്തു ശാസ്ത്ര പ്രകാരം, ഏതെങ്കിലും മതപരമായ ചടങ്ങുകൾക്ക് ശേഷം, പൂജയ്ക്ക് ഉപയോഗിച്ച വെറ്റില നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നും സമ്പത്തിന് ഒരിക്കലും കുറവുണ്ടാകില്ലെന്നും പറയപ്പെടുന്നു.
കവടി ലോക്കറില്‍ സൂക്ഷിക്കുക
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വെള്ളിയാഴ്ച ഏഴ് കവടികള്‍ ഒരു ചുവന്ന തുണിയിൽ നന്നായി കെട്ടി ലോക്കറില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഏറെ ഭാഗ്യം കൊണ്ടുവരുമെന്നും ലക്ഷ്മീദേവി പ്രസാദിക്കുകയും നിങ്ങളുടെ ഭവനത്തില്‍ സ്ഥിരമായി വസിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
തുളസിയുടെ ഇലകൾ
വാസ്തു ശാസ്ത്ര പ്രകാരം വിഷ്ണുവിന്‍റെയും ലക്ഷ്മി ദേവിയുടെയും ആരാധനയിൽ ഉപയോഗിക്കുന്ന തുളസിയിലകള്‍ ലോക്കറില്‍ സൂക്ഷിക്കുക. ഇത് വീട്ടിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ടുവരുമെന്നും നിങ്ങളുടെ ലോക്കറില്‍ എന്നും പണം നിറയ്ക്കുമെന്നും പറയപ്പെടുന്നു.
കുബേരന്‍റെ വിഗ്രഹം
വാസ്തു ശാസ്ത്രമനുസരിച്ച്, സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവനായ കുബേരന്‍റെ വിഗ്രഹം ലോക്കറില്‍ സൂക്ഷിക്കുന്നത് സമ്പത്ത് ആകര്‍ഷിക്കുക മാത്രമല്ല, ഒരു വ്യക്തിയുടെ കരിയറിൽ പുരോഗതി കൈവരുത്തുകയും ചെയ്യും. ഇത്തരത്തില്‍ കുബേര വിഗ്രഹം സ്ഥാപിച്ചിരിയ്ക്കുന്ന വീട്ടില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല.
മഞ്ഞൾ
നിങ്ങളുടെ ജീവിതത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണമെങ്കിൽ, ലോക്കറില്‍ ഒരു കഷണം ഉണങ്ങിയ മഞ്ഞൾ സൂക്ഷിക്കുക. ഇത് ലക്ഷ്മി ദേവിയെ നിങ്ങളുടെ ഭവനത്തില്‍ വസിക്കാന്‍ നിര്‍ബന്ധിതയാക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...