ടൊവിനോ തോമസ്സിന്റെ ഇരട്ട ഗറ്റപ്പുമായി അന്വേഷി പ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രണ്ടു ഗറ്റപ്പും പൊലീസ് വേഷത്തിലാണ്. പൊലീസ് ഡിപ്പാർട്ട്മെന്റ് മെന്റിൽൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാതത്തെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറുപ്പത്തിന്റെ ആവേശവും , ആത്മാർത്ഥതയും ഒക്കെ കോർത്തിണക്കിയാണ് ഈ കഥാപാതത്തെ യവ്വനത്തിന്റെ പ്രതീതിയായി അവതരിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ ഡാർവിൻ കുര്യാക്കോസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകനെ ഉദ്യേഗ ത്തിന്റെ മുൾമുനയിൽ നിർത്തും വിധത്തിലുള്ള മുഹൂർത്തങ്ങളോടെയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രമാദമായ രണ്ടു മരണങ്ങളാണ് എസ്.ഐ ആനന്ദിന്റെ മുന്നിലുള്ളത് ആ കേസിന്റെ അന്വേഷണങ്ങൾക്കിടയിലെ ദുരൂഹതകൾ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമാകുന്നു. എഴുപതോളം വരുന്ന താരനിര , നൂറോളം ദിവസം നീണ്ടു നിന്ന ചിതീകരണം, വലിയ മുതൽ മുടക്ക്..സമീപകാലത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റോറിയായിരിക്കും ഈ ചിത്രം.


ALSO READ:  ഇനി ‘സത്യഭാമയല്ല’, ‘കുട്ടി കൂടിയേ’; പ്രേമലു വിലൂടെ സഞ്ജിത് ഹെഗ്‌ഡെ മലയാളത്തിലേക്ക്, ഗാനം പുറത്തുവിട്ടു


സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ് ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, കേട്ടയം നസീർ, അർത്ഥനാ ബിനു, ജയ്സ് ജോർജ് . അശ്വതിമനോഹരൻ. റീനി ശരണ്യ. എന്നിവരും പ്രധാന താരങ്ങളാണ്. ജിനു വി.ഏബ്രഹമിൻ്റെ താണ് തിരക്കഥ, ഗാനങ്ങൾ - സന്തോഷ് വർമ്മ സംഗീതം _സന്തോഷ് നാരായണൻ ഛായാഗ്രഹണം - ഗൗതം ശങ്കർ. എഡിറ്റിംഗ് - സൈജു ശീധർ. കലാസംവിധാനം - ദിലീപ് നാഥ്. മേക്കപ്പ് - സജി കാട്ടാക്കട കോസ്റ്റും - ഡിസൈൻ സമീരാ സനീഷ്.


ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാരൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ. തീയേറ്റർ ഓഫ്ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമ യുടെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. പി ആർ ഒ വാഴൂർ ജോസ്.