Travancore Devasom Board : കടുത്ത സാമ്പത്തിക പ്രതിസന്ധി, തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു
ഹൈകോടതിയുടെ (Highcourt) അംഗീകാരം ലഭിച്ചാൽ മാത്രമേ ഇതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
Thiruvananthapuram : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തിരുവിതാകൂർ ദേവസ്വം ബോർഡ് (Travancore Devasom Board) ക്ഷേത്രങ്ങളിൽ നടത്തിവരുന്ന വഴിപാടുകളുടെ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ നീക്കം. നിരക്ക് വര്ധിപ്പിക്കണയുള്ള ശുപാർശ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഹൈകോടതിയുടെ (Highcourt) അംഗീകാരം ലഭിച്ചാൽ മാത്രമേ ഇതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ശബരിമലയിൽ നിന്നുള്ള വരുമാനം ആയിരുന്നു ദേവസ്വം ബോർഡ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നതിനാൽ സാധാരണയായി കിട്ടിയിരുന്ന വരുമാനം ലഭിച്ചില്ല.
ALSO READ: Niraputhari 2021: ശബരിമലയിൽ നിറപുത്തരി ആഗസ്റ്റ് 16-ന്,ഭക്തർക്ക് നെൽക്കതിരുകൾ കൊണ്ടുവരാൻ അനുവാദമില്ല
അതുകൂടാതെ കോവിഡ് (Covid 19) രോഗബാധ പടർന്ന് പിടിച്ച സാഹചര്യത്തിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും, ഭക്തർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതും ദേവസ്വം ബോർഡിന് കനത്ത പ്രതിസന്ധി നേരിടാൻ കാരണമായി. നിത്യേന ഉള്ള ആവശ്യങ്ങൾക്കും പണം തികയാതെ വന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ പത്രങ്ങൾ വിൽക്കാനും ബോർഡ് തീരുമാനിച്ചിരുന്നു.
എന്നാൽ ഇതിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയാതെ വന്നതോടെയാണ് നിരക്ക് കൂട്ടാൻ ആലോചിക്കുന്നത്. ഇതിനെ പറ്റി പഠിക്കാനായി പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണർ അധ്യക്ഷനായ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ALSO READ: Sabarimala: കർക്കിടക മാസ തീർത്ഥാടനത്തിനായി ഭക്തർ എത്തിത്തുടങ്ങി
കമ്മീഷന്റെ ശുപാശ അനുസരിച്ചായിരിക്കും നിരക്ക് വർധന എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. ശബരിമലയിലെ അരവണ പായസത്തിന്റെയും അപ്പത്തിന്റെയും നിരക്ക് ഉയർത്തും. ഇത് കൂടാതെ മറ്റ് ക്ഷേത്രങ്ങളിലെ അർച്ചന ഉൾപ്പടെയുള്ള വഴിപാടുകളുടെ നിരക്ക് ഉയർത്താനും ആലോചിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...