Guru Margi 2024:  ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശികൾ മാറ്റിക്കൊണ്ടിരിക്കും.  ഇവ നേർരേഖയിലും വക്രഗതിയിലും ചലിക്കാൻ തുടങ്ങും. ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങളുടെ നേരിട്ടുള്ള സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും കാണപ്പെടും. ജ്യോതിഷത്തിൽ ദേവഗുരു എന്ന് വിളിക്കുന്ന വ്യാഴം, സാധാരണ ഭാഷയിൽ ഗുരു ഗ്രഹം എന്നും പറയുന്നു.  നിലവിൽ വക്രഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന വ്യാഴം 2023 ഡിസംബർ 31 മുതൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും.  വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. സന്തോഷം, ഭാഗ്യം, ഐശ്വര്യം എന്നിവയുടെ ദാതാവായ വ്യാഴത്തിന്റെ ഈ മാറ്റം 3 രാശിയിലുള്ളവർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് 2024 ന്റെ ആരംഭം മുതൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും സന്തോഷവും സമൃദ്ധിയും ലഭിക്കും. ഈ ആളുകൾക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഈ ഭാഗ്യ രാശികൾ ആർക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ഹനുമാന്റെ കൃപ, നൽകും അപാര സമ്പത്ത്!


മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ദേവഗുരു വ്യാഴത്തിന്റെ ദിശ വരുമാനത്തിന്റെയും ലാഭത്തിന്റെയും കാര്യത്തിൽ അനുകൂലമാണെന്ന് തെളിയിക്കും. ഇത്തരക്കാരുടെ വരുമാനത്തിൽ വർധനയുണ്ടായേക്കാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും കഴിയും. അതേസമയം, ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണയും ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മുമ്പത്തേക്കാൾ കൂടുതൽ സന്തോഷം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റവും ലഭിക്കും.


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴത്തിന്റെ ചലന മാറ്റം ധാരാളം ഗുണങ്ങൾ നൽകും. പ്രത്യേകിച്ച് കരിയറിൽ. വ്യാഴത്തിന്റെ നേർരേഖയിലുള്ള ചലനം ഇവർക്ക് വളരെ ശുഭകരമാണ്. വലിയ സ്ഥാനം ലഭിച്ചേക്കാം, ഏറെ നാളായി ആഗ്രഹിച്ച പ്രമോഷൻ സഫലമാകും. നിങ്ങളുടെ ഉപജീവനമാർഗങ്ങൾ വർദ്ധിക്കും. നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ ബിസിനസ്സിൽ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കരിയറിന്റെ കാര്യത്തിൽ നിങ്ങൾക്ക് നിരവധി സുവർണ്ണാവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽ രഹിതർക്ക് പുതിയ ജോലി ലഭിക്കും.


Also Read: കേരളത്തിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും; പണിമുടക്ക് ഇന്ന് അർധരാത്രി വരെ


ധനു (Sagittarius): വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം ധനു രാശിക്കാർക്ക് അവരുടെ വ്യക്തി ജീവിതത്തിൽ നേട്ടങ്ങൾ നൽകും. കുട്ടികളിൽ നിന്ന് സന്തോഷം ലഭിക്കും. പുതുതായി വിവാഹിതരായവർക്ക് സന്താനമുണ്ടാകാൻ സാധ്യത.  ഈ കാലയളവിൽ നിങ്ങൾക്ക് കാലാകാലങ്ങളിൽ അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. വാഹനം, സ്വത്ത് എന്നിവയുടെ സുഖം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും മുമ്പത്തേക്കാൾ ശക്തമാകും. പ്രണയ ബന്ധങ്ങളിൽ വിജയം നേടാണ് യോഗം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.