ശുക്രൻ മേട രാശിയിൽ പ്രവേശിക്കുകയും അതിന് ശേഷം ഏപ്രിൽ 28ന് അസ്തമിക്കുകയും ചെയ്തു. മേടരാശിയിലെ ശുക്രന്റെ സംക്രമണത്തിലൂടെ ത്രി​ഗ്രഹിയോ​ഗം രൂപപ്പെട്ടു. സൂര്യനും വ്യാഴവും ഇതിനകം മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം, മേടരാശിയിൽ സൂര്യൻ, വ്യാഴം, ശുക്രൻ എന്നിവ ചേർന്ന് ത്രി​ഗ്രഹി യോ​ഗം രൂപപ്പെട്ടു. ഈ ത്രി​ഗ്രഹിയോ​ഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ, നാല് രാശിക്കാർക്ക് ഇത് രാജയോ​ഗം നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: ത്രി​ഗ്രഹി യോ​ഗം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം മേടം രാശിക്കാർ ക്രിയാത്മകതയും ആത്മവിശ്വാസവും ഉള്ളവരായിരിക്കും. ജീവിതത്തിൽ സമാധാനം ഉണ്ടാകും. നിങ്ങളുടെ ജോലിയിൽ വളർച്ചയുണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും. ഐശ്വര്യം വർധിക്കും.


ALSO READ: എന്തുകൊണ്ടാണ് ശനിദേവന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കാത്തത്? ഇതാണ് കാരണം


കർക്കടകം: ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുന്നത് കർക്കടക രാശിക്കാർക്ക് വളരെയധികം ​ഗുണം ചെയ്യും. ബിസിനസിൽ ഉയർച്ചയുണ്ടാകും. എല്ലാ മേഖലയിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സിനിമ, മാധ്യമം, കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.


തുലാം: തുലാം രാശിക്കാർക്ക് ത്രി​ഗ്രഹിയോ​ഗം എല്ലാ മേഖലയിലും അനുകൂല ഫലങ്ങൾ നൽകും. തൊഴിൽ, ബിസിനസ്, സാമ്പത്തിക സ്ഥിതി, ദാമ്പത്യ ജീവിതം എന്നിവയിൽ നല്ല സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിലും ബിസിനസിലും പുരോ​ഗതിയുണ്ടാകും. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ സ്നേഹം വർധിക്കും. പങ്കാളിയുടെ സ​ഹകരണം ഉണ്ടാകും. വിദ്യാർഥികൾക്ക് മികച്ച വിജയം ഉണ്ടാകും.


ALSO READ: വൈശാഖ മാസം ഈ നാല് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും; സമ്പത്തും കരിയറിൽ ഉയർച്ചയും ഉണ്ടാകും


ധനു: ധനു രാശിക്കാർക്ക് ത്രി​ഗ്രഹി യോ​ഗം ശുഭകരമാണ്. വിലകൂടിയ സാധനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. പുതിയ വീടും വാഹനവും വാങ്ങാനുള്ള ആ​ഗ്രഹം സഫലമാകും. നിക്ഷേപം നടത്തുന്നതിന് മികച്ച സമയമാണ്. അവിവാഹിതർക്ക് വിവാഹം ഒത്തുവരാൻ സാധ്യതയുണ്ട്. പ്രണയിക്കുന്നവർക്ക് പ്രണയം സഫലമാകും, വിവാഹം ഉറപ്പിക്കാനും സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.