Trigrahi Yog: 6 ദിവസത്തിന് ശേഷം ത്രിഗ്രഹി യോഗം; 3 രാശിക്കാർ സമ്പന്നരാകും, തൊഴിലിലും പുരോഗതി
സൂര്യൻ കർക്കടക രാശിയിലേക്ക് കടക്കുന്നതോടെ ശുക്രൻ, ബുധൻ, സൂര്യൻ എന്നിവയുടെ സംയോജനം ഉണ്ടാകും. ചന്ദ്രരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നതിനാൽ ചില രാശിക്കാർ സമ്പന്നരാകും.
ശുക്രനും ബുധനും നിലവിൽ കർക്കടക രാശിയിലാണ് സഞ്ചരിക്കുന്നത്. ജൂലൈ 16ന് ചന്ദ്രന്റെ രാശിയായ കർക്കടകത്തിലേക്ക് സൂര്യൻ കൂടി പ്രവേശിക്കുകയാണ്. മൂന്ന് ഗ്രഹങ്ങൾ കൂടി ഒരേ രാശിയിൽ ചേരുമ്പോൾ അവിടെ ത്രിഗ്രഹി യോഗം രൂപപ്പെടുന്നു. ശുക്രൻ, ബുധൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ ചേർന്ന് സൃഷ്ടിക്കുന്ന ത്രിഗ്രഹി യോഗം 12 രാശികളെയും ബാധിക്കും.
കർക്കടകത്തിലെ ഈ മൂന്ന് വലിയ ഗ്രഹങ്ങളുടെ സംയോജനം ജൂലൈ 19 വരെ നീണ്ടുനിൽക്കും. ചില രാശിക്കാർക്ക് ഭാഗ്യ നാളുകൾ തുടങ്ങുകയായി. ബുധൻ, ശുക്രൻ, സൂര്യൻ എന്നിവയുടെ സഞ്ചാരം മൂലം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് നോക്കാം...
മിഥുനം - ശുക്രൻ, സൂര്യൻ, ബുധൻ എന്നിവയുടെ സംയോജനം മിഥുനം രാശിക്കാർക്ക് ശുഭകരമാണ്. ഈ സമയത്ത് നിങ്ങൾ എല്ലാ ജോലികളിലും ആവേശത്തോടെ പങ്കെടുക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്യും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം - ബുധൻ, ശുക്രൻ, സൂര്യൻ എന്നിവയുടെ സംയോജനം ചിങ്ങം രാശിക്കാർക്ക് ഗുണകരമാണ്. ഗ്രഹങ്ങളുടെ ചലനം മാറുന്നതിനാൽ, ഈ രാശിക്കാർക്ക് മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ താൽപ്പര്യമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായി തുടരും. ചെലവുകളിൽ നിയന്ത്രണം ആവശ്യമാണ്. പ്രണയ ജീവിതം സന്തോഷകരം ആയിരിക്കും. പ്രയാസകരമായ സമയങ്ങളിൽ നിങ്ങളുടെ കുടുംബത്തിൻ്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.
വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് ബുധൻ, ശുക്രൻ, സൂര്യൻ എന്നിവയുടെ ചലനം വളരെ ഗുണം ചെയ്യും. വരുമാനം വർധിപ്പിക്കാൻ നിരവധി പുതിയ സ്രോതസ്സുകൾ നിങ്ങൾ കണ്ടെത്തും. ഈ കാലയളവിൽ നിങ്ങൾക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. തൊഴിലിൽ നിങ്ങൾക്ക് പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy