ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതിന് ചൊവ്വാഴ്ച നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ഹനുമാൻ സ്വാമിയുടെ അനു​ഗ്രഹം ലഭിച്ചാൽ ജീവിതത്തിൽ പ്രശ്നങ്ങൾ കുറയുകയും സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോലിയിൽ ഉയർച്ചയില്ലാതിരിക്കുകയോ തടസങ്ങൾ നേരിടുകയോ ചെയ്യുന്നുണ്ടെങ്കിൽ ചൊവ്വാഴ്ച ഹനുമാൻ സ്വാമിയെ ആരാധിച്ച് പരിഹാരങ്ങൾ ചെയ്യണം. ചൊവ്വാഴ്ച ശ്രീരാമനെയും ആരാധിക്കുന്നത് ജീവിതത്തിൽ ​ഗുണങ്ങൾ നൽകും. ഇങ്ങനെ ചെയ്യുന്നത് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനും ജോലിയിൽ ഉയർച്ചയുണ്ടാകാനും സഹായിക്കും.


ALSO READ: വരുഥിനി ഏകാദശിയിൽ ശുഭയോ​ഗങ്ങൾ; ഈ രാശിക്കാർ സമ്പന്നരാകും, കാത്തിരിക്കുന്നത് രാജയോ​ഗം


ജോലിയിൽ ഉയർച്ചയുണ്ടാകുന്നതിനും സർക്കാർ ജോലി ലഭിക്കുന്നതിനും ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കണം. ഹനുമാന് പൂജ അർപ്പിക്കുന്നതിന് ജോലി സ്ഥലത്ത് ഉയർച്ചയുണ്ടാകാനും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാനും സഹായിക്കും.


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഹനുമാൻ സ്വാമിയെ ആരാധിക്കണം. ഭാര്യാഭർത്താക്കൻമാർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകുന്നതും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതും പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദിവസം പയർ ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കുറയുന്നതിനും കുടുംബത്തിൽ സന്തോഷം ഉണ്ടാകുന്നതിനും സഹായിക്കും.


ALSO READ: എന്തുകൊണ്ടാണ് ശനിദേവന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കാത്തത്? ഇതാണ് കാരണം


കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തിക പ്രശ്നങ്ങൾ കുറയുന്നില്ലെങ്കിലോ കടം തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിലോ അം​ഗാരക് സ്തോത്രം ചൊല്ലുക. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും കടങ്ങൾ കുറയ്ക്കുകയും ചെയ്യും.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.