Tuesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ  ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച ദിവസം രാമ ഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഇരട്ടി നേട്ടമെന്നാണ് വിശ്വാസം. അതായത് ഹനുമാനൊപ്പം ശ്രീരാമന്‍റെ  അനുഗ്രഹം കൂടി ഭക്തർക്ക്  ലഭിക്കുമെന്നാണ് വിശ്വാസം. 


നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെയാണ്  എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം. ഭഗവാൻ ഹനുമാന്‍ പ്രസാദിക്കുന്നതിലൂടെ   നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകൾക്ക് ശമനം ഉണ്ടാകും. ജീവിത പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ ചൊവ്വാഴ്ച ദിവസം ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും. 


Also Read:  Tuesday Tips: ജീവിതത്തിൽ പ്രതിസന്ധികള്‍ ഏറെയെങ്കില്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം


നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന അവസരത്തില്‍ ചൊവ്വാഴ്ച ദിവസം നടത്തുന്ന പ്രത്യേക പൂജാവിധിയിലൂടെ നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും. ഭാഗ്യം ഒപ്പമില്ല എന്ന് തോന്നുന്നവർ ഈ ദിവസം ചെയ്യേണ്ടത് ഇത്രമാത്രം.    നിങ്ങളുടെ വലതു കൈയിൽ ഒരു കഷണം ശർക്കര വച്ച് പശുവിന് കൊടുക്കുക. പശുവിനെ ആ ശർക്കര നക്കാൻ അനുവദിക്കുക. പശു തന്‍റെ നാവുകൊണ്ട്  ശർക്കര നക്കുമ്പോൾ നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം.


ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും ആദരണീയമായ മൃഗമാണ് പശു. 36 കോടി ദേവതകൾ പശുവിൽ വസിക്കുന്നു എന്നാണ് വിശ്വാസം. എല്ലാ ചൊവ്വാഴ്ചയും ഈ ഉപായം ചെയ്യുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം നിങ്ങൾക്ക് കാണുവാൻ സാധിക്കും.  


അതുകൂടാതെ, ചൊവ്വാഴ്ച ദിവസം ഹനുമാൻ ക്ഷേത്രത്തിൽ പോയി, മുല്ലപ്പൂ എണ്ണ കത്തിച്ച് ഹനുമാൻ കീർത്തനം ചൊല്ലുക. അഥവാ നിങ്ങൾക്ക് ഹനുമാഷ്ടകം പാരായണം ചെയ്യാൻ കഴിയുമെങ്കിൽ, അത് കൂടുതൽ മികച്ചതായിരിക്കും. വിളക്കില്‍ ചുവന്ന നിറത്തിലുള്ള തിരി ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഓർമ്മിക്കുക. ഇത് ചെയ്യുന്നതിലൂടെ, ഹനുമാന്‍റെ  കൃപ ആ വ്യക്തിയിൽ നിലനിൽക്കുകയും അവന്‍റെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും നീങ്ങുകയും ചെയ്യുന്നു.


ചൊവ്വാഴ്ച ദിവസം നിയമാവലി അനുസരിച്ച് ഹനുമാനെ പൂജിക്കുക, ജീവിതത്തില്‍ ഏറെ ഐശ്വര്യം ഉണ്ടാകും. ഹനുമാനെ പ്രസാദിപ്പിക്കണമെങ്കിൽ, ചൊവ്വാഴ്ച, ചുവപ്പോ മഞ്ഞയോ നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുക. ഇതിനായി ചെമ്പരത്തി, ജമന്തി, റോസ് അല്ലെങ്കിൽ താമര പൂക്കൾ ഉപയോഗിക്കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ ഹനുമാൻ ഭക്തരില്‍ സന്തുഷ്ടനാകുകയും വ്യക്തിയിൽ തന്‍റെ കൃപ വര്‍ഷിക്കുകയും ചെയ്യുന്നു.


ചൊവ്വാഴ്ചകളിൽ ഹനുമാന് പൂക്കൾ അർപ്പിക്കുന്നതിലൂടെ അദ്ദേഹം സന്തുഷ്ടനാകും. എന്നാൽ, പൂക്കള്‍ സമര്‍പ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, പൂക്കൾ എപ്പോഴും രാവിലെ മാത്രമേ അർപ്പിക്കാവൂ. രാവിലെ  പൂക്കൾ അർപ്പിക്കാനുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഉണങ്ങിയതോ വാടിയതോ ആയ  പൂക്കൾ ഹനുമാന്  അർപ്പിക്കരുതെന്നും ഓർമ്മിക്കുക. 


 


നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.