Tulsi Plant Rules: മഹാവിഷ്ണുവിന് (Lor Vdishnu) പ്രിയപ്പെട്ട തുളസി ചെടിക്ക് സനാതന ധർമ്മത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ഈ പുണ്യ ചെടി വീട്ടിൽ ഉണ്ടായിരിക്കുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു കൂടാതെ ഇതിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പ്ലാന്റ് ധാരാളം പോസിറ്റീവ് എനർജി നൽകുന്നു. തുളസി ചെടിയുടെ ഈ ഗുണങ്ങൾ പലർക്കും അറിയാവുന്നതിനാൽ ഇപ്പോൾ ഈ ചെടി മിക്ക വീടുകളിലും ഉണ്ടാകും. ആളുകൾ അതിന്റെ ഇലകൾ പൊട്ടിച്ച് മരുന്നായി ഉപയോഗിക്കുന്നു. നിങ്ങളുടെ വീട്ടിലും ഒരു തുളസി ചെടി ഉണ്ടെങ്കിൽ ചില പ്രധാന കാര്യങ്ങൾ അറിയുക കാരണം തുളസിയെ അനാദരിക്കുന്നത് ജീവിതത്തെ വളരെ മോശമായി ബാധിച്ചേക്കാം.


Also Read: Horoscope 28 September 2021: ചൊവ്വാഴ്ച ജോലിയിൽ വിജയം ലഭിക്കാനുള്ള യോഗം, ഈ 5 രാശിക്കാർക്ക് ധനലാഭം


ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


>> വീട്ടിൽ ഒരു തുളസി ചെടി ഉണ്ടെങ്കിൽ, എല്ലാ ദിവസവും രാവിലെ അതിന് വെള്ളം അർപ്പിക്കുകയും വൈകുന്നേരം അതിനുമുന്നിൽ ഒരു വിളക്ക് കത്തിക്കുകയും ചെയ്യുക.


>> ഞായറാഴ്ച, അമാവാസി, ഏകാദശി ദിവസങ്ങളിൽ ഒരിക്കലും തുളസി ഇല പൊട്ടിക്കുകയോ വെള്ളം അർപ്പിക്കുകയോ ചെയ്യരുത്. ഈ ദിവസങ്ങളിൽ, തുളസി ദേവി മഹാവിഷ്ണുവിനായി ഉപവാസം അനുഷ്ഠിക്കുന്ന ദിനമാണ് അതുകൊണ്ടുതന്നെ  വെള്ളം അർപ്പിച്ചാൽ നോമ്പ് മുറിയും. അതുപോലെ വൈകുന്നേരം തുളസി ഇല പറിക്കുന്നത് അശുഭകരമാണ്.


>> തുളസി ചെടിയുടെ ആയുസ്സ് സാധാരണയായി 2 മുതൽ 4 വർഷം വരെയാണ്. ചെടി ഉണങ്ങുമ്പോൾ അത് നദിയിൽ എറിയുക. ഉണങ്ങിയ തുളസി ചെടി വീട്ടിൽ നെഗറ്റിവ് എനർജി കൊണ്ടുവരുന്നു. 


Also Read: Astrology: പ്രതിസന്ധികളെ തരണം ചെയ്യാൻ ഈ 4 രാശിക്കാർ മികച്ചത് , പ്രശ്നങ്ങളെ മറികടന്ന് മുന്നോട്ട് പോകും


>> വിഷ്ണു,, കൃഷ്ണൻ, ഹനുമാൻ എന്നിവർക്കായി നടത്തുന്ന പൂജയിൽ തുളസി ഇലകൾ സമർപ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ ദൈവം പ്രസാദിക്കുകയും വേഗത്തിൽ ഫലം നൽകുകയും ചെയ്യും.


>> തുളസി ഇല ഒരിക്കലും നഖം കൊണ്ട് പൊട്ടിക്കരുത് പകരം വിരലുകളുടെ അഗ്രം കൊണ്ട് ചെറുതായി പൊട്ടിക്കുക ഇതിലൂടെ  തുളസിക്ക് മുറിവേൽക്കില്ല


>> ഗ്രഹണ സമയത്ത് തുളസിയില ഭക്ഷണത്തിലും വെള്ളത്തിലും ഇടണമെന്നുണ്ടെകിൽ ഇലകൾ നേരത്തെ ഒടിച്ചെടുത്ത്പൊട്ടിച്ചു സൂക്ഷിക്കുക. കാരണം ഗ്രഹണ സമയത്ത് തുളസി ഇല പറിക്കുകയോ തുളസിയിൽ തൊടുകയോ പാടുള്ളതല്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.