Mangal Ast: 2024 ജനുവരി വരെയുള്ള സമയം ഈ 4 രാശികൾക്ക് ദോഷമാണ്
Mangal Ast 2023: ചൊവ്വ നിലവിൽ കന്നിരാശിയിൽ അസ്തമിച്ചിരിക്കുകയാണ്. 2024 ജനുവരി വരെ ഇതേ അവസ്ഥയിൽ തുടരും.
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ, 2023 സെപ്റ്റംബർ 24-ന് കന്നിരാശിയിൽ അസ്തമിച്ചു. 2024 ജനുവരി 17 വരെ ഇതേ അവസ്ഥയിൽ തുടരും. ധൈര്യം, ഊർജം, ധീരത മുതലായവയുടെ ഘടകമായി ചൊവ്വ കണക്കാക്കപ്പെടുന്നു. കന്നിരാശിയിലെ ചൊവ്വയുടെ അസ്തമയം 12 രാശികളേയും ബാധിക്കുന്നു. എന്നിരുന്നാലും, ജ്യോതിഷപ്രകാരം, ചൊവ്വ അസ്തമിക്കുന്ന കാലഘട്ടത്തിൽ വളരെ ശ്രദ്ധിക്കേണ്ട ചില രാശികളുണ്ട്. 2024 ജനുവരി പകുതി വരെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ രാശികളെ കുറിച്ച് അറിയാം.
മേടം: മേടം രാശിക്കാർക്ക് ചൊവ്വ അസ്തമിക്കുന്ന കാലം ഗുണകരമല്ല. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കില്ല. ജോലിക്കാർക്ക് പ്രശ്നങ്ങൾ നേരിടാം. ഈ കാലയളവിൽ ഒരു സാമ്പത്തിക ബജറ്റ് തയ്യാറാക്കുക.
ഇടവം: ചൊവ്വ അസ്തമിക്കുന്ന കാലഘട്ടത്തിൽ ഇടവം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ ആഗ്രഹിച്ച ഫലം ലഭിക്കാത്തത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. ജോലി അന്വേഷിക്കുന്ന ആളുകൾ കാത്തിരിക്കേണ്ടി വന്നേക്കാം. വരുമാന സ്രോതസ്സുകളിൽ കുറവുണ്ടാകാം.
Also Read: Grah Gochar: ഗ്രഹ സംക്രമണം; നവംബർ 3 മുതൽ ഇവരുടെ ഭാഗ്യം സൂര്യനെ പോലെ തിളങ്ങും
ചിങ്ങം: ചൊവ്വ അസ്തമിക്കുന്ന കാലഘട്ടം ചിങ്ങം രാശിക്കാർക്ക് അൽപ്പം ആശങ്കാജനകമാണ്. ഈ കാലയളവിൽ, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാം. വ്യവസായികൾക്ക് സമയം അനുകൂലമായിരിക്കില്ല. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാം. അതിനാൽ പങ്കാളിയുടെ വികാരങ്ങൾ അവഗണിക്കരുത്.
ധനു: ധനു രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ, നിങ്ങൾ വാദങ്ങളിൽ നിന്ന് അകലം പാലിക്കണം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി തർക്കത്തിന് സാധ്യതയുണ്ട്. ബിസിനസുകാർ പണത്തിന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ ശ്രദ്ധിക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy