ഹിന്ദു വിശ്വാസപ്രകാരം ഏകാദശി വ്രതം എല്ലാ വ്രതങ്ങളിലും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. 2023 ജനുവരി രണ്ടിന് വൈകുണ്ഠ ഏകാദശി ആഘോഷിക്കും. ഈ ഏകാദശിയെ പൗഷ് പുത്രദ ഏകാദശി എന്നും വിളിക്കുന്നു. ഈ ദിവസം  മഹാവിഷ്ണുവിനായി സമർപ്പിക്കുന്നു. വൈകുണ്ഠ ഏകാദശി വ്രതം ആചരിക്കുന്നത് കുട്ടികളെ സംരക്ഷിക്കുന്നു. കൂടാതെ ഈ വ്രതം അനുഷ്ഠിക്കുന്നവർക്ക് സന്താനലബ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. അതേ സമയം, ഈ ദിവസം മൂന്ന് ശുഭ യോഗങ്ങളും നടത്തുന്നു. അതുകൊണ്ടാണ് ഈ ദിനം വളരെ പ്രധാനപ്പെട്ടതാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുണ്ഠ ഏകാദശി: തിയതിയും ശുഭമുഹൂർത്തവും


വൈദിക കലണ്ടർ അനുസരിച്ച്,  വൈകുണ്ഠ ഏകാദശി ജനുവരി ഒന്നിന് വൈകുന്നേരം 7.10 ന് ആരംഭിച്ച് ജനുവരി രണ്ടിന് രാത്രി 8.24ന് അവസാനിക്കും. അതുകൊണ്ടാണ് പുത്രദ ഏകാദശി രണ്ട് ദിസവങ്ങളിൽ ആഘോഷിക്കുന്നത്. പഞ്ചാംഗമനുസരിച്ച് ഈ ദിവസം ഭരണി, കാർത്തിക നക്ഷത്രങ്ങൾക്ക് ​ഗുണകരമാണ്. 


ALSO READ: January Horoscope: ജനുവരി രാശിഫലം: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും


വൈകുണ്ഠ ഏകാദശി: പൂജാവിധി


ഈ ദിവസം അതിരാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. വിഷ്ണു ഭ​ഗവാന്റെ ചിത്രത്തിലോ വി​​ഗ്രഹത്തിലോ മഞ്ഞൾ പുരട്ടുക. മഞ്ഞ പൂക്കളും മഞ്ഞ മധുരപലഹാരങ്ങളും അർപ്പിക്കുക. ഇതിനുശേഷം, ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്ത ശേഷം, മാല ധരിപ്പിക്കുക. തുടർന്ന്, ആരതി നടത്തി ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.