Shani Vakri 2022 Date: ഏതെങ്കിലും ഗ്രഹങ്ങളുടെ വക്രഗതി അല്ലെങ്കിൽ  രാശിമാറ്റം എന്നിവ എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കുന്ന ഒന്നാണ്. ഇതിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഈ ജൂൺ 5 ന് ശനി കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചാരം ആരംഭിച്ചിട്ടുണ്ട് ഇനി ഇത് ഒക്ടോബർ 23 വരെ ഈ അവസ്ഥയിൽ തന്നെ തുടരും. ശനിയുടെ മഹാദശ, കണ്ടക ശനി, ഏഴരശനി ​​എന്നിവയ്‌ക്കൊപ്പം ശനിയുടെ ദൃഷ്ടിയും ചലനവും വളരെ പ്രധാനമാണ്. ഇതിന്റെ സ്വാധീനം ഒരോ വ്യക്തിയുടെയും ജീവിത്തേയും  ബാധിക്കും.  ശനി ഇതേ അവസ്ഥയിൽ ഏതാണ്ട്141 ദിവസത്തോളം തുടരും.  ശനിയുടെ വക്രഗതി ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ കൊണ്ടുവരും അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Gochar 2022: കൃത്യം 1 മാസത്തിനുള്ളിൽ ഈ രാശിക്കാരിൽ ശനി നാശം വിതയ്ക്കും, രക്ഷനേടാൻ ഈ ഉപായം ചെയ്യൂ!


മേടം (Aries): ജ്യോതിഷമനുസരിച്ച് മേട രാശിക്കാർക്ക് ഈ സമയം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ശനിയുടെ വക്രഗതി സഞ്ചാരത്തിന്റെ അനുകൂലഫലം ജോലിസ്ഥലത്ത് ദൃശ്യമാകും. ദീര് ഘകാലമായി ജോലി മാറണമെന്ന് ചിന്തിച്ചിരുന്നവർക്ക് ഈ കാലയളവിൽ വൻ ആനുകൂല്യങ്ങൾ ലഭിക്കും. ശനിയുടെ അനുഗ്രഹത്താൽ ഇവർക്ക് നല്ല ഓഫർ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എല്ലാ ആഗ്രഹങ്ങളും നിറവേറും.


വൃശ്ചികം (Scorpio): ശനിയുടെ വക്രഗതി വൃശ്ചികം രാശിക്കാരുടെ കരിയറിന് ഗുണം ചെയ്യും. ഇവർ ഏത് ജോലി ഏറ്റെടുത്താലും അതിൽ വിജയം കൈവരിക്കും. തൊഴിൽ, ബിസിനസ് എന്നുവേണ്ട എല്ലാ മേഖലകളിലും ഇവർ വിജയം കൈവരിക്കും. സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ അത് ചെയ്യാം. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമാണ്.


Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!


ധനു (Sagittarius): ശനിയുടെ അനുഗ്രഹത്താൽ ധനു രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. അതോടൊപ്പം പണത്തിന്റെ ദൗർലഭ്യവും നീങ്ങും. ഈ സമയത്ത് ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾ നടത്തുന്നത് ഉത്തമം.


കുംഭം (Aquarius): ഈ രാശിക്കാർക്കും ഈ സമയം വളരെയധികം ഗുണങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് കാര്യവിജയം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ശനിയുടെ അനുഗ്രഹത്താൽ നേട്ടമുണ്ടാകും. പരീക്ഷയിൽ നല്ല മാർക്ക് നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.