Shani Gochar 12 July 2022 effect: ജൂൺ 5 മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇതോടെ ചില രാശിക്കാരുടെ നല്ല നാളുകളും ചിലരുടെ മോശം നാളുകളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ അടുത്ത മാസം ശനിയുടെ സ്ഥാനത്ത് വലിയ മാറ്റമാണ് ഒരിക്കൽ കൂടി ഉണ്ടാകാൻ പോകുന്നത്. ശനി കുംഭം രാശിയിൽ നിന്നും വക്രഗതിയിൽ മകരത്തിൽ പ്രവേശിക്കാൻ പോകുന്നു. ജൂലൈ 12 ന് സംഭവിക്കാൻ പോകുന്ന ശനിയുടെ ഈ സംക്രമണം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ശനിയുടെ വക്രഗതി ഏതൊക്കെ രാശിയെയാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Astrology: ഈ 5 രാശിക്കാർ വളരെ വേഗത്തിൽ പുരോഗതി കൈവരിക്കും!


ഏപ്രിൽ 29 ന് കുംഭ രാശിയിൽ ശനിയുടെ സംക്രമത്തിന് ശേഷം മീനരാശിക്കാർക്ക് ഏഴര ശനിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. അതേസമയം കുംഭം രാശിക്കാർക്ക് ഏഴര ശനിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. അതുപോലെ മകരം രാശിക്കാർക്ക് ഏഴര ശനിയുടെ അവസാന കട്ടൻ നടക്കുകയാണ് ഇത് ഏറ്റവും വേദനാജനകവും കഷ്ടപ്പാടുകൾ നിറഞ്ഞതുമായ സമയമാണ്.  ഇതുകൂടാതെ, കർക്കടകം, വൃശ്ചികം രാശിക്കാർക്കും ഇപ്പോൾ കണ്ടകശനിയാണ്. 


Also Read: ഈ 3 രാശിക്കാരുടെ ഭാഗ്യത്തിൽ കിടിലം മാറ്റം, മഹാലക്ഷ്മിയോഗത്തിലൂടെ വൻ നേട്ടവും!


2022 ജൂലൈ 12-ന് ശനി വക്രഗതിയിൽ വീണ്ടും മകരം രാശിയിൽ പ്രവേശിക്കും.  ഇതുമൂലം 2 മാസമായി ഏഴര ശനിയിൽ നിന്നും ആശ്വാസം അനുഭവിക്കുന്ന ധനു രാശിക്കാർക്ക് വീണ്ടും പ്രശ്നമുണ്ടാകും. ശേഷം ഇവർക്ക് 2023 ജനുവരി 17 നെ ഇതിൽ നിന്നും മുക്തി ലഭിക്കുകയുള്ളു.  ഇതോടൊപ്പം ശനി മകരരാശിയിൽ വക്രഗതിയിൽ സംക്രമിക്കുമ്പോൾ തന്നെ തുലാം, മിഥുനം രാശിക്കാർ  കണ്ടകശനിയുടെ  പിടിയിലാകും.


Also Read: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!


ശനി ദോഷം ഒഴിവാക്കാനുള്ള പ്രതിവിധികൾ


ജൂലൈ 12 മുതൽ ഏഴര ശനി, കണ്ടക ശനി ദോഷത്തെ അഭിമുഖീകരിക്കുന്ന രാശിക്കാർ ഇപ്പോൾ മുതൽ ചില നടപടികൾ ചെയ്യുന്നത് നല്ലതായിരിക്കും.  ശനിയാഴ്ച ശനി ചാലിസ വായിക്കുക, ശനി ക്ഷേത്രത്തിൽ ആൾരൂപം ദാനം ചെയ്യുക. ആൽമരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക. നല്ല പ്രവൃത്തികൾ ചെയ്യുക അശരണരെയും ദരിദ്രരെയും സഹായിക്കുക. ശനി കർമ്മങ്ങൾക്കനുസരിച്ചാണ് ഫലം നൽകുന്നത്. അതിനാൽ ഈ സമയത്ത് നല്ല കാര്യങ്ങൾ ചെയ്യുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.