Varuthini Ekadashi 2021: എല്ലാമാസവും രണ്ട് ഏകാദശികളാണ് ഉള്ളത്.  അത് ഒരെണ്ണം കൃഷ്ണപക്ഷത്തിലും മറ്റേത് ശുക്ലപക്ഷത്തിലുമാണ് വരുന്നത്.   ഓരോ ഏകദശിക്കും വ്യത്യസ്ത പ്രാധാന്യമുണ്ട്. മെയ് 7 വെള്ളിയാഴ്ചയാണ് മെയ് മാസത്തിലെ ആദ്യത്തെ ഏകാദശിവ്രതം (Ekadashi vrat). 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷത്തിന്മേൽ വരുന്ന  ഏകാദശി ആയതിനാൽ ഈ ഏകാദശിയെ വരുഥിനി ഏകാദശി (Varuthini Ekadashi) എന്നറിയപ്പെടുന്നു. ഹിന്ദുമതത്തിൽ ഏകാദശി വ്രതത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട് അത് എല്ലാ വ്രതങ്ങളിൽ വച്ചും ഏറ്റവും മികച്ചതായി കണക്കാക്കുന്നു.  


Also Read: മാനസിക സമ്മർദ്ദം അകറ്റാൻ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമം 


നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്.


വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി (Ekadshi). ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന ഒരു വ്രതമില്ല.  വ്രതങ്ങളില്‍ വച്ച്‌ ഏറ്റും ശ്രേഷ്ഠമായ വ്രതമാണ് ഇത്. ഒരു വര്‍ഷത്തിൽ  24 ഏകാദശിയുണ്ട്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ആണ് ഉള്ളത്.


ഭഗവാൻ വിഷ്ണുവിന് (Lord Vishnu) സമർപ്പിച്ചുകൊണ്ട് എടുക്കുന്ന ഈ ഏകാദശി ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ ഭഗവാൻ നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് നമുക്ക് മോക്ഷം നൽകും എന്നാണ് വിശ്വാസം.   ഏകാദശി വ്രതവുമായി ബന്ധപ്പെട്ട ചില നിയമങ്ങളുണ്ട് (Ekadashi vrat rules)അവ പാലിച്ചില്ലെങ്കിൽ നോമ്പിന്റെ ഫലം ലഭിക്കില്ല. ഈ നിയമങ്ങളിലൊന്ന് ഏകാദശിയിൽ അരി കഴിക്കരുത് എന്നത്.


Also Read: ക്ഷേത്രത്തിന് പുറത്തുനിന്ന് ദർശനം നടത്തുന്നതും ഫലപ്രദം


ഏകാദശിയിൽ അരി കഴിക്കരുത് എന്നതുമായി ബന്ധപ്പെട്ട ഐതിഹ്യം


മതവിശ്വാസമനുസരിച്ച്, ഏകാദശിയിൽ അരി കഴിക്കരുത് (Avoid rice on ekadashi) അല്ലെങ്കിൽ ആ മനുഷ്യൻ അടുത്ത ജന്മത്തിൽ ഇഴജന്തുവായി ജനിക്കും എന്നാണ് വിശ്വാസം.  അതുകൊണ്ടുതന്നെ ഓർമ്മിക്കാതെ പോലും ഏകാദശി ദിനം അരി ആഹാരം കഴിക്കരുത് എന്നാണ്.  


ഇതുകൂടാതെ അരി കഴിക്കുന്നത് ശരീരത്തിലെ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും ഇത് മനസ്സിനെ ചഞ്ചലമാക്കുകയും വ്രതത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നുവെന്നും കണക്കാക്കുന്നു. അതിനാൽ ഏകാദശിയിൽ അരി കഴിക്കരുത്. ഇതുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുമുണ്ട്  (Mythological story).


Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം...


ഇതനുസരിച്ച് അമ്മ ശക്തിയുടെ കോപം ഒഴിവാക്കാനായി മഹർഷി മേധ തന്റെ ശരീരം ഉപേക്ഷിക്കുകയും ആ ശരീരത്തിന്റെ ഒരു അംശം ഭൂമിയിൽ ലയിക്കുകയും ചെയ്തുവെന്നും.  വിശ്വാസം അനുസരിച്ച് മഹർഷിയുടെ ശരീരത്തിന്റെ അംശം ഭൂമിയിൽ വന്നുവീണ ദിനം ഏകാദശിയായിരുന്നു.   മാത്രമല്ല മഹർഷി മേധ ഭൂമിയിൽ അരിയുടെയും ബാർലിയുടെയും രൂപത്തിൽ ജനിച്ചുവെന്നും പറയപ്പെടുന്നു. ഇതുകൊണ്ടാണ് അരിയും ബാർലിയും സൃഷ്ടികളായി കണക്കാക്കപ്പെടുന്നതും ഏകാദശിയിൽ അരി കഴിക്കാത്തതും. ഏകാദശിയിൽ അരി കഴിക്കുന്നത് മഹർഷി മേധയുടെ മാംസവും രക്തവും കഴിക്കുന്നത് പോലെയാണെന്നാണ് വിശ്വാസം. 


ഏകാദശി ദിനത്തിൽ ഇവയും ചെയ്യരുത്


-ഏകാദശി ദിനത്തിൽ അരി മാത്രമല്ല, വെളുത്തുള്ളി, സവാള, മാംസം, മദ്യം തുടങ്ങിയവയൊന്നും കഴിക്കരുത്.
-ഏകാദശി ദിനം ദേഷ്യപ്പെടരുത്, കഴിയുന്നതും മനസിനെ ശാന്തമാക്കുക.  ഈ ദിവസം ആരോടും കള്ളം പറയരുത്.
-ഈ ദിനം ആരുമായും വഴക്കിടരുത് ആരോടും കയ്പേറിയ വാക്കുകൾ പറയരുത്.
-ഈ ദിനം അതിരാവിലെ എഴുന്നേൽക്കുകയും പകൽ അല്ലെങ്കിൽ വൈകുന്നേരം ഉറങ്ങുകയും ചെയ്യരുത്.
-ഈ ദിനം ദാനം നൽകുന്നത് വളരെ പ്രധാനമാണ്. അതിനാൽ ഈ ദിനം വാഴപ്പഴം, മഞ്ഞൾ, കുങ്കുമം എന്നിവ ദാനം ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.