Vastu for Decorative Items: വാസ്തു ശാസ്ത്രത്തിന് ഇന്ന് ആളുകള്‍  ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. വീട് രൂപകല്‍പന ചെയ്യുമ്പോള്‍ മാത്രമല്ല, അതിനുശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പണിയുമ്പോള്‍ ദിശ മാത്രമല്ല, വീട്ടിൽ നാം അലങ്കാരത്തിനായി സൂക്ഷിക്കുന്ന വസ്തുക്കള്‍ സംബന്ധിച്ചും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ആളുകൾ അവരുടെ വീട് അലങ്കരിക്കാൻ ഉപയോഗിക്കുന്ന  ചില  Decorative Items നമുക്ക് മാത്രമല്ല, ചിലപ്പോള്‍ വീടിനും ദോഷകരമാവാം. അതായത്, അത് മൂലം നെഗറ്റീവ് എനർജി ഉണ്ടാവുന്നു. എന്നാല്‍, നാം ഇക്കാര്യം ശ്രദ്ധിക്കാറില്ല എന്ന് മാത്രം.   


Also Read:  Shiva Puja: തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍ ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക 


വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില അലങ്കാര വസ്തുകള്‍  എന്തൊക്കെയാണെന്ന് അറിയാമോ? വീട്ടിൽ  ഒഴിവാക്കേണ്ടതും സാധാരണ കാണാറുള്ളതുമായ അലങ്കാര വസ്തുക്കള്‍ എന്തൊക്കെയെന്ന് അറിയാം.... 


Also Read:  Luck of Monday Born: തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനത്തില്‍ ഇവരുടെ ഭാഗ്യം  തിളങ്ങും 


 


1. യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കരുത്‌


 ചിലരുടെ വീട്ടില്‍ കുരുക്ഷേത്ര യുദ്ധത്തിന്‍റെ ചിത്രങ്ങള്‍ ഉണ്ടാകാം, രാമായണ, മഹാഭാരത യുദ്ധ ചിത്രങ്ങള്‍ ഉണ്ടാകാം. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ ശുഭമല്ല. കാരണം, ഇത്തരം ചിത്രങ്ങള്‍ ആ  വീട്ടിലെ അംഗങ്ങൾ തമ്മിൽ എപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കാം. അത്തരമൊരു സാഹചര്യത്തിൽ ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് കഴിവതും ഒഴിവാക്കുക.  


2. താജ് മഹലിന്‍റെ പ്രതിമയോ ചിത്രങ്ങളോ വീട്ടില്‍ സൂക്ഷിക്കരുത്‌
ദമ്പതികളോ സുഹൃത്തുക്കളോ പരസ്പരം താജ് മഹല്‍  സമ്മാനിക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. പ്രണയത്തിന്‍റെ പ്രതീകമാണ്‌ താജ് മഹല്‍ എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്‌. എന്നാല്‍ വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് താജ് മഹല്‍ സമ്മാനമായി നല്‍കുന്നതോ വീട്ടില്‍ സൂക്ഷിക്കുന്നതോ നല്ലതല്ല. (പ്രണയ സ്മാരകമാണ് എങ്കിലും  താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ ശവകുടീരമാണ്‌, അതിനാല്‍ അവ സമ്മാനമായി നല്‍കുന്നതും വീടുകളില്‍ വയ്ക്കുന്നതും ശുഭമായി കണക്കാക്കാറില്ല ) 


3.  ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ അവ എത്ര സുന്ദരമായാലും കേടു പറ്റിയാല്‍  വീട്ടില്‍ സൂക്ഷിക്കരുത്‌


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പൊട്ടിയ ഗ്ലാസോ മുഖം നോക്കുന്ന കണ്ണാടിയോ വീട്ടില്‍ സൂക്ഷിക്കരുത്‌. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റിവ് എനർജി ഉണ്ടാകാന്‍ ഇടയാക്കും.  ഗ്ലാസുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ക്ക് കേടു പറ്റിയാല്‍  പിന്നെ അത് വീട്ടില്‍ സൂക്ഷിക്കരുത്‌


4. പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കരുത്‌


Decorative Mirror ഇന്ന് നാം വീടുകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍  കേട് സംഭവിച്ചാല്‍, പൊട്ടിയാല്‍  പിന്നെ അത് ഉപേക്ഷിക്കുകയാണ് നല്ലത്. 
 
മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍  അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. എന്നിരുന്നാലും, ഒരിക്കൽ വിദഗ്ധ അഭിപ്രായം സ്വീകരിക്കുന്നതും നല്ലതാണ്.. .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.