Home Vastu Remedies: വാസ്തു ദോഷങ്ങള്‍ വീട്ടില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന കാര്യം നമുക്ക് അറിവുള്ളതാണ്. അതായത്, വീടിന്‍റെ സന്തോഷവും ഐശ്വര്യവും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, വാസ്തു നിയമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുന്നത് വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിറയാന്‍ സഹായിയ്ക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Horoscope 10-16 April 2023: മേടം, കുംഭം, മിഥുനം രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈയാഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? അറിയാം 


നമ്മുടെ വീട്ടില്‍ വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് നമ്മെ അസ്വസ്ഥരാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, വീട്ടിലെ വാസ്തു ദോഷങ്ങള്‍ മൂലം നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാല്‍, വീട്ടില്‍ താമസിക്കുന്ന വ്യക്തികളുടെ രാശിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നാം ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ സാധിക്കും. എല്ലാ രംഗത്തും വിജയം നേടാം. വീട്ടില്‍ സമാധാനവും ഐശ്വര്യവും നിറയും. ഇവ പൊതുവെ ലളിതമായ കാര്യങ്ങളാണ്, എന്നാല്‍, ഇവ നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്‌. 


Also Read:  SBI Alert: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 147.5 രൂപ ഡെബിറ്റ് ചെയ്തിട്ടുണ്ടോ? കാരണമിതാണ്


വീട്ടിലെ വാസ്തുദോഷങ്ങൾ അകറ്റാൻ നിങ്ങളുടെ രാശി അനുസരിച്ച് എന്തൊക്കെ നടപടികൾ സ്വീകരിക്കണം? അറിയാം...... 


മേടം രാശി


വീട്ടിൽ സൂര്യപ്രകാശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പരമാവധി ശ്രദ്ധിക്കുക. അടുക്കളയിൽ തീ ഉപയോഗിക്കുമ്പോൾ അല്ലെങ്കില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.


ഇടവം രാശി


വീട്ടിലെ നിറങ്ങളും സുഗന്ധങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. നിറങ്ങളുടെ ശരിയായ ഉപയോഗം വാസ്തു വൈകല്യങ്ങൾ ഇല്ലാതാക്കും. കൂടാതെ, വീട്ടിൽ ഡസ്റ്റ്ബിൻ ശരിയായി സൂക്ഷിക്കുക. അവ മുറിയ്ക്കുള്ളില്‍  ദുര്‍ഗന്ധം പരത്താന്‍ ഇടയാവരുത്.


മിഥുനം രാശി


വീട്ടിൽ വായു സഞ്ചാരം ശ്രദ്ധിക്കുക. മുറികളില്‍ സാധനങ്ങള്‍ ഏറെ നിറച്ചു വയ്ക്കരുത്. വീട്ടിൽ എപ്പോഴും സുഗന്ധം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.  


കര്‍ക്കിടകം രാശി


വീട്ടിൽ വെള്ളത്തിന്‍റെ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം ഒട്ടും പാഴാക്കരുത്.  വീടിന്‍റെ വടക്കു കിഴക്ക് ദിശയിൽ വെള്ളത്തിനുള്ള സ്ഥാനം  ക്രമീകരിക്കുക.  
 
ചിങ്ങം രാശി 


വീട്ടിൽ സൂര്യപ്രകാശം കടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇലക്ട്രിക്കൽ വസ്തുക്കളും അവ വയ്ക്കുന്ന സ്ഥലങ്ങളും ശ്രദ്ധിക്കുക. വീട്ടിൽ അധികം ഇരുട്ട് ഉണ്ടാകരുത്. വീട്ടില്‍ സ്വാഭാവിക വെളിച്ചം കടക്കാനുള്ള മാര്‍ഗ്ഗം സ്വീകരിയ്ക്കുക.


കന്നി രാശി


വീടിന്‍റെ തെക്ക് ദിശ പ്രത്യേകം ശ്രദ്ധിക്കുക.  ഈ ഭാഗത്ത് മാലിന്യം കൂട്ടിയിട്ട് സൂക്ഷിക്കരുത്. വീട്ടുപകരണങ്ങൾ എപ്പോഴും ശരിയായ രീതിയിൽ സൂക്ഷിക്കുക.


തുലാം രാശി


വീട്ടിൽ വായു സഞ്ചാരം പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലെ മുറികളുടെ നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. വീട് എപ്പോഴും സുഗന്ധം നിറഞ്ഞതായി സൂക്ഷിക്കുക.  


 വൃശ്ചികം രാശി


വീട്ടിൽ വെള്ളത്തിന്‍റെ സ്ഥാനം ശ്രദ്ധിക്കുക. കൂടാതെ, വീട്ടിൽ ഈർപ്പവും വെള്ളം ചോർച്ചയും ഉണ്ടാകരുത്. വടക്കു കിഴക്ക് ദിശ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.


 ധനു രാശി


വീട്ടിൽ സൂര്യപ്രകാശം കടക്കുന്ന കാര്യം  പ്രത്യേകം ശ്രദ്ധിക്കുക. ഇതോടൊപ്പം വീടിന്‍റെ കോണിപ്പടികളും ഉണ്ടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്‍റെ നടുവിലുള്ള ഭാഗം  വൃത്തിയായി സൂക്ഷിക്കുക.


മകരം രാശി


വീട്ടിൽ അനാവശ്യ വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കരുത്. കുളിമുറി വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കളൊന്നും വടക്ക് ദിശയിൽ സൂക്ഷിക്കരുത്. 
 
കുംഭം രാശി


വീട്ടിലെ നിറങ്ങളിലും സുഗന്ധങ്ങളിലും പ്രത്യേക ശ്രദ്ധ നൽകുക. പൂജാമുറി വളരെ വൃത്തിയായി പവിത്രമായി സൂക്ഷിക്കുക.  വീട് സുഗന്ധപൂരിതമായി സൂക്ഷിക്കുക. 


മീനം രാശി


വീട്ടിൽ വെള്ളത്തിന്‍റെ ഉറവിടം ശ്രദ്ധിക്കുക. അടുക്കളയിൽ കിച്ചന്‍ സിങ്കും സ്റ്റൗവും അടുത്തടുത്ത് പാടില്ല. വീടിന്‍റെ കോണുകള്‍ വൃത്തിയായി സൂക്ഷിക്കാം പ്രത്യേകം ശ്രദ്ധിക്കുക.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.