Vastu Tips: ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പോസിറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കുന്നതിനായി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീട്ടില്‍ ഐക്യവും  സന്തോഷവും നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌.


വീട് വൃത്തിയാക്കുന്നതിനായി നാം ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് ചൂല്‍ (Broom). വാസ്തു ശാസ്ത്രത്തില്‍ ചൂലിന് ഏറെ പ്രാധാന്യമുണ്ട്. വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍  എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.  ചൂല്‍  അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും.  അതിനാല്‍  വീടുകളില്‍ ചൂല്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. 


Also Read:  Vastu Tips: ചൂല്‍ അലക്ഷ്യമായി ഇട്ടാല്‍ ദാരിദ്ര്യം ഫലം 


ഹൈന്ദവ പുരാണമനുസരിച്ച്  ചൂലില്‍  ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.  പുരാണങ്ങള്‍ പറയുന്നതനുസരിച്ച്  ചൂല്‍  വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേക നിയമങ്ങൾ പറഞ്ഞിട്ടുണ്ട്.  ചൂലുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം.... 


പഴയ ചൂല്‍ ഏതു ദിവസമാണ് ഉപേക്ഷിക്കേണ്ടത്?  (When we can dispose old Broom?)


വിശ്വാസമനുസരിച്ച് പഴയ ചൂല്‍ ഏതെങ്കിലും ദിവസം ഉപേക്ഷിക്കാന്‍ പാടില്ല.  പ്രത്യേകിച്ച് വ്യാഴാഴ്‌ചയും വെള്ളിയാഴ്ചയും പഴയ ചൂല്‍ കളയാന്‍ പാടില്ല. കാരണം, ഈ രണ്ടു ദിവസങ്ങള്‍  യഥാക്രമം മഹാവിഷ്ണുവിനോടും  ലക്ഷ്മിദേവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളില്‍ പഴയ ചൂല്‍ ഉപേക്ഷിച്ചാല്‍  അതിനൊപ്പം ലക്ഷ്മിദേവിയും വീട്ടില്‍ നിന്നും പോകുന്നു എന്നാണ് വിശ്വാസം.


Also Read:  Budh Ast 2022: ഏപ്രിൽ 12 വരെ ഈ 3 രാശികളിൽ ബുധന്റെ ദോഷഫലം ഉണ്ടാകും!


ഏത് ദിവസമാണ് ചൂല്‍ വാങ്ങാന്‍ ഏറ്റവും ശുഭമായ ദിവസം?  (Which is the best day to buy Broom?)


പുരാണത്തില്‍ പറയുന്നതനുസരിച്ച് ചൊവ്വാഴ്ചയോ ശനിയാഴ്ചയോ ആണ് ചൂല് വാങ്ങാൻ ഏറ്റവും ഉത്തമവും ഐശ്വര്യമുള്ളതുമായ ദിവസം. ഈ ദിവസങ്ങളില്‍ ചൂല്‍ വാങ്ങുന്നതിലൂടെ  ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. കൂടാതെ, ഭവനത്തില്‍  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും  ലക്ഷ്മിദേവിയുടെ കൃപ എപ്പോഴും വര്‍ഷിക്കപ്പെടുകയും ചെയ്യും. ദിവസം കൂടാതെ,  കൃഷ്ണപക്ഷത്തിൽ ചൂൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം.  


ഉപയോഗശേഷം ചൂലുകള്‍ ഏത് ദിശയിലാണ് വയ്ക്കേണ്ടത് എന്ന് നോക്കാം.  (Where to keep Broom after use?) 


വാസ്തു ശാസ്ത്രമനുസരിച്ച് ചൂല് സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്.  ചൂല് ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.  


ചൂല്‍ ഉപയോഗിച്ച ശേഷം  നിങ്ങളുടെ വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ചൂല് ഒരിയ്ക്കലും നിങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയുടെ മുകളില്‍ വയ്ക്കരുത്. ചൂല് മേല്‍ക്കൂരയില്‍ വയ്ക്കുന്നത് വീട്ടിലെ സമ്പത്ത് കുറയ്ക്കുകയും മോഷണത്തിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നതായി വാസ്തു ശാസ്ത്രം പറയുന്നു. ഉപയോഗശേഷം ചൂലുകള്‍ എപ്പോഴും ആരുടെയും കണ്ണുകള്‍ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ചൂല്‍ ഒരിക്കലും തലതിരിച്ച് വയ്ക്കരുത്. ചൂല് തലകീഴായി നിര്‍ത്തുന്നത് ബലഹീനതയുടെ സൂചനയാണ്.


അതുകൂടാതെ, ചൂലില്‍ ഒരിക്കലും കാല്‍ വയ്ക്കരുത്.  കാലും ചൂലും തമ്മില്‍ സ്പര്‍ശമുണ്ടാകരുത്.   അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക