Vastu Tips: ധനത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് പുരാണത്തില്‍ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തും. കൂടാതെ, വീട്ടില്‍ ഐക്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌.


വീട് വൃത്തിയാക്കുന്നതിനായി നാം പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് ചൂല്‍ (Broom). വാസ്തു ശാസ്ത്രത്തില്‍ ചൂലിന് ഏറെ പ്രാധാന്യമുണ്ട്. വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍ എങ്ങനെ ഉപയോഗിക്കുന്നു, ചൂല്‍ ഏതു ദിവസം  വാങ്ങുന്നു, പഴയ ചൂല്‍ എന്ന് ഉപേക്ഷിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.  


Also Read:  Shani Jayanti 2022: ശനി ജയന്തിയിൽ കറുത്ത നൂൽ ധരിക്കൂ.. ലഭിക്കും രാഹു-കേതു കോപത്തിൽ നിന്നും മോചനം!


നമ്മുടെ രീതിയനുസരിച്ച് പലപ്പോഴും ഒരു ചൂൽ പഴകുമ്പോള്‍ നാം പുതിയ ഒന്ന് വാങ്ങുന്നു, ഒപ്പം പഴയത് ഉപേക്ഷിക്കുകയും ചെയ്യുന്നു. ഒരു പക്ഷേ ചൂല്‍ വാങ്ങുമ്പോള്‍ ദിവസം നാം ശ്രദ്ധിക്കാറില്ല.  വാസ്തു ശാസ്ത്രമനുസരിച്ച് ഇത്  വലിയ പിഴവാണ്. വാസ്തു ശാസ്ത്രമനുസരിച്ച്, ചൂൽ വാങ്ങുന്നതിനും ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട് ( Vastu Tips For Home) ഈ ദിവസങ്ങളിൽ, ചൂൽ വാങ്ങുമ്പോൾ, വീട്ടില്‍ ലക്ഷ്മിയുടെ ആഗമനവും ഉണ്ടാകുന്നു. എന്നാല്‍, മറിച്ച് ദിവസം ശ്രദ്ധിക്കാതെ ചൂല്‍ വാങ്ങിയാല്‍, നിങ്ങളുടെ ഭാഗ്യം ദൗര്‍ഭാഗ്യമായി മാറാന്‍ അധിക സമയം വേണ്ടി വരില്ല.


ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍  ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങള്‍ പറയുന്നതനുസരിച്ച് ചൂല്‍ വാങ്ങുന്നതിനും പഴയ ചൂല്‍ ഉപേക്ഷിക്കുന്നതിനും ചില പ്രത്യേക ദിവസങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചൂലുമായി ബന്ധപ്പെട്ട ഇത്തരം ചില പ്രധാന കാര്യങ്ങള്‍ അറിയാം.... 


ഈ ദിവസം അബദ്ധത്തില്‍ പോലും ചൂൽ വാങ്ങരുത് (Do not buy broom on these days) 


ഒരു പുതിയ ചൂൽ വാങ്ങുമ്പോൾ, ഹിന്ദു കലണ്ടർ പ്രകാരമുള്ള തീയതിയെക്കുറിച്ചും പ്രത്യേകതകളും അറിഞ്ഞിരിക്കണം. അതായത്, ശുക്ല പക്ഷത്തിൽ അബദ്ധത്തിൽ പോലും വീട്ടില്‍ പുതിയ ചൂൽ വാങ്ങരുത്.  അത്  ദൗര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും.  അതുകൊണ്ട്  അറിയാതെപോലും ഈ  തെറ്റ് ചെയ്യരുത്.


ചൂല്‍ വാങ്ങാന്‍ ഏറ്റവും ശുഭമായ ദിവസം ഏതാണ്?  (Which is the best day to buy Broom?)


നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല്‍ പഴകിയാല്‍ ഉടന്‍തന്നെ അത്  മാറ്റി പുതിയത് വാങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍, പുതിയ ചൂല്‍ ശനിയാഴ്ച്ചതന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വാസ്തു ശാസ്ത്ര പ്രകാരം ചൂല്‍ വാങ്ങാന്‍ ശനിയാഴ്ച വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.  ചൊവ്വാഴ്ചയും ചൂല്‍ വാങ്ങാന്‍ ഉചിതമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ,    നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും  ലക്ഷ്മിദേവിയുടെ കൃപ എപ്പോഴും വര്‍ഷിക്കപ്പെടുകയും ചെയ്യും. കൂടാതെ,  കൃഷ്ണപക്ഷത്തിൽ ചൂൽ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം.  


ഏതു ദിവസമാണ് പഴയ ചൂല്‍ ഉപേക്ഷിക്കേണ്ടത്?  (When we can dispose old Broom?)


പുരണമനുസരിച്ച് പഴയ ചൂല്‍ ഏതെങ്കിലും ദിവസം ഉപേക്ഷിക്കാന്‍ പാടില്ല. പ്രത്യേകിച്ച് വ്യാഴാഴ്‌ചയും വെള്ളിയാഴ്ചയും പഴയ ചൂല്‍ കളയാന്‍ പാടില്ല. കാരണം, ഈ രണ്ടു ദിവസങ്ങള്‍  യഥാക്രമം മഹാവിഷ്ണുവുമായും   ലക്ഷ്മിദേവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളില്‍ പഴയ ചൂല്‍ ഉപേക്ഷിച്ചാല്‍ ചൂലിനൊപ്പം ലക്ഷ്മിദേവിയും വീട്ടില്‍ നിന്നും പോകുന്നു എന്നാണ് വിശ്വാസം.


ഉപയോഗശേഷം ചൂലുകള്‍ ഏത് ദിശയിലാണ് വയ്ക്കേണ്ടത് എന്ന് നോക്കാം.  (Where to keep Broom after use?) 


വാസ്തു ശാസ്ത്രമനുസരിച്ച് ചൂല് സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്.  ചൂല് ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.  


ചൂല്‍ ഉപയോഗിച്ച ശേഷം  നിങ്ങളുടെ വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഉപയോഗശേഷം ചൂല്‍ എപ്പോഴും ആരുടെയും ദൃഷ്ടി പതിയാത്ത സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ചൂല്‍ ഒരിക്കലും തലതിരിച്ച് വയ്ക്കരുത്. 


അതുകൂടാതെ, ചൂലില്‍ ഒരിക്കലും ചവിട്ടരുത്. കാലും ചൂലും തമ്മില്‍ സ്പര്‍ശമുണ്ടാകരുത്. അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം വരുത്തി വയ്ക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.