Vastu Tips: ഈ സാധനങ്ങൾ വീട്ടില്‍ സൂക്ഷിച്ചാല്‍ നഷ്ടമാവുക സമ്പത്തും സന്തോഷവും
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നമ്മുടെ വീട്ടില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിക്കാറുണ്ട്. ചിലപ്പോള്‍ ഇത് അനുകൂലമാവാം, ചിലപ്പോള്‍ പ്രതിക്കൂലമാവാം....
Vastu Tips: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നമ്മുടെ വീട്ടില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിക്കാറുണ്ട്. ചിലപ്പോള്‍ ഇത് അനുകൂലമാവാം, ചിലപ്പോള്‍ പ്രതിക്കൂലമാവാം....
വീട് അലങ്കരിക്കാനായി വിപണിയില്‍നിന്നും നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല. അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ സുഖവും സന്തോഷവും സമ്പത്തും ഇല്ലാതാക്കും. അതായത് ഇത്തരം വസ്തുക്കള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.
ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ നമ്മുടെ വീടിന്‍റെ സന്തോഷവും ഐശ്വര്യവും കുറയാൻ തുടങ്ങും. അതായത് ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ വസ്തുവിന് അനുയോജ്യമല്ല എന്ന് പറയാം. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ വീടിന്‍റെ അന്തരീക്ഷം തന്നെ മാറുകയാണ്.
Also Read: Bad Habits: ഈ 5 ശീലങ്ങൾ നിങ്ങളെ ദാരിദ്രനാക്കും...!!
വീടിന്‍റെ സമാധാനം അവസാനിക്കുന്നു, പണത്തിന്‍റെ കുറവ് അനുഭവപ്പെടുന്നു, ഉറക്കം ഇല്ലാതാകുന്നു, പരസ്പര സ്നേഹവും സമ്പത്തും ഇല്ലാതാകുന്നു അങ്ങിനെ പലതും... നിങ്ങളുടെ
ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുകയാണ് എങ്കില്‍ തീര്‍ച്ചയായും കരുതാം, വീടിന്‍റെ വാസ്തുവിന് അനുയോജ്യമല്ലാത്ത എന്തോ ഒന്ന് നമ്മുടെ വീട്ടില്‍ ഉണ്ട് എന്ന്...
വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത അത്തരം ചില വസ്തുക്കളെക്കുറിച്ച് അറിയാം. ഇത്തരം സാധനങ്ങള്‍ ആരെങ്കിലും സമ്മാനമായി തന്നാല്‍ പോലും വീട്ടില്‍ വയ്ക്കരുത്. അത്തരം സാധനങ്ങള്‍ നിങ്ങളുടെ സന്തോഷം പറപറത്തും....
Also Read: Horoscope 06 April 2022: കന്നി, തുലാം, വൃശ്ചിക രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉറപ്പ്..!!
1. അസ്തമയ സൂര്യൻ
വീട്ടിൽ ഒരിക്കലും അസ്തമയ സൂര്യന്‍റെ ചിത്രം വയ്ക്കരുത്. നിങ്ങൾക്ക് ആരെങ്കിലും സമ്മാനമായി നല്‍കിയാല്‍ പോലും അത് വീട്ടില്‍ വയ്ക്കരുത്. അസ്തമയ സൂര്യൻ വീട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ പുരോഗതിയെ തടയുന്നു. പരാജയം എല്ലായിടത്തും സംഭവിക്കുന്നതായി തോന്നുന്നു. ചെയ്ത ജോലി പോലും പാഴാകുന്നു. അസ്തമയ സൂര്യന് പകരം എപ്പോഴും ഉദിക്കുന്ന സൂര്യന്‍റെ ചിത്രം വീട്ടില്‍ സൂക്ഷിക്കുക. ഇത് വീട്ടില്‍ പോസിറ്റീവ് എനർജി കൊണ്ടുവരുന്നു.
2. നടരാജ വിഗ്രഹം അല്ലെങ്കില്‍ ചിത്രം
ശിവന്‍റെ ഒരു രൂപമാണ് നടരാജൻ. വാസ്തവത്തിൽ, പരമശിവൻ കോപിക്കുമ്പോൾ നടരാജന്‍റെ രൂപം സ്വീകരിക്കുന്നു. ഈ രൂപത്തില്‍ ഭഗവാന്‍ ശിവന്‍റെ കോപമാണ് പ്രതിഫലിക്കുന്നത്. അതിനാല്‍, ഈ വിഗ്രഹം നിങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ വീടിന്‍റെ സമാധാനം ഇല്ലാതാകും. വീട്ടില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ നടരാജ വിഗ്രഹം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക.
3. താജ് മഹലിന്‍റെ ഫോട്ടോ അല്ലെങ്കില്‍ മാതൃക
താജ് മഹലിന്‍റെ ഫോട്ടോയൊ പ്രതിമയോ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. താജ് മഹൽ ഒരു ശവകുടീരമാണ്. ഇത് വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നെഗറ്റീവ് എനർജി ഉത്പാദിപ്പിക്കാൻ തുടങ്ങും, നിങ്ങളുടെ വീട്ടില്‍ താജ് മഹലിന്‍റെ ഫോട്ടോയോ അല്ലെങ്കില്‍ പ്രതിമയോ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യുക.
4. യുദ്ധ ചിത്രങ്ങൾ
യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഒരിയ്ക്കല്‍ പോലും വയ്ക്കരുത്. ഇതുമൂലം വീട്ടിലെ അംഗങ്ങൾ തമ്മിൽ കലഹം ഉണ്ടാകാം. കൂടാതെ, വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ ഒരു മത്സര വികാരവും ഉണ്ടാകാം.
5. മുള്ളുകള്‍ ഉള്ള പുഷ്പം അല്ലെങ്കില്‍ ചെടി
മുള്ളുകള്‍ ഉള്ള ചെടികളൊന്നും വീട്ടിൽ വയ്ക്കരുത്. ഇത്തരം ചെടികള്‍ പ്രതികൂല ഫലമുണ്ടാക്കുന്നു. ആളുകൾ പലപ്പോഴും വീട്ടിൽ ഒരു കള്ളിച്ചെടിയോ റോസാച്ചെടിയോ നടുകയോ ചട്ടിയിൽ സൂക്ഷിക്കുകയോ ചെയ്യുന്നു. എന്നാൽ, ഇത് നിങ്ങളുടെ കുടുംബത്തിലെ ആളുകളുടെ ഭാഗ്യത്തിന് ഒട്ടും നല്ലതല്ല. അതുകൊണ്ട് ഇത്തരം ചെടികൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക