Vastu Tips: സൂര്യാസ്തമയത്തിനുശേഷം അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, അനര്‍ത്ഥം സംഭവിക്കാം
ചില ദിവസങ്ങളിൽ ചില പ്രത്യേക ജോലികൾ ചെയ്യരുത് എന്ന് പഴമക്കാർ പറയാറുണ്ട്. അതായത്, ചില ദിവസങ്ങളിൽ നഖം വെട്ടുന്നതും മുടി കഴുകുന്നതും തുണി അലക്കുന്നതും നിരുത്സാഹപ്പെടുത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ കലഹത്തിനും അശാന്തിയ്ക്കും ഇടയാക്കുമെന്നാണ് വിശ്വാസം.
Vastu Tips: ചില ദിവസങ്ങളിൽ ചില പ്രത്യേക ജോലികൾ ചെയ്യരുത് എന്ന് പഴമക്കാർ പറയാറുണ്ട്. അതായത്, ചില ദിവസങ്ങളിൽ നഖം വെട്ടുന്നതും മുടി കഴുകുന്നതും തുണി അലക്കുന്നതും നിരുത്സാഹപ്പെടുത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ കലഹത്തിനും അശാന്തിയ്ക്കും ഇടയാക്കുമെന്നാണ് വിശ്വാസം.
അതേപോലെ തന്നെ, ചില ജോലികൾ വൈകുന്നേരങ്ങളിൽ ചെയ്യാൻ പാടില്ല എന്ന് പലപ്പോഴും വീട്ടിലെ മുതിർന്നവർ ഉപദേശിക്കാറുണ്ട്. അതായത്, സൂര്യാസ്തമയത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല എന്നും പരിണതഫലമായി ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും പ്രായമായവർ മുന്നറിയിപ്പ് നൽകുന്നു.
ഹിന്ദുമതത്തിലും വാസ്തു ശാസ്ത്രത്തിലും സൂര്യാസ്തമയത്തിനുശേഷം ചെയ്യാൻ പാടില്ലാത്ത നിരവധി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സൂര്യാസ്തമയത്തിനുശേഷം അബദ്ധത്തിൽപോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
Also Read: Vastu Tips: ഈ 5 വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുക, നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കപ്പെടും
സൂര്യാസ്തമയത്തിനുശേഷം നഖവും മുടിയും വെട്ടരുത്
വാസ്തു ശാസ്ത്ര പ്രകാരം സൂര്യാസ്തമയത്തിനു ശേഷം നഖമോ മുടിയോ വെട്ടാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനർജി സൃഷ്ടിക്കുമെന്നും കടം പെരുകുന്നതടക്കം നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നും പറയപ്പെടുന്നു.
സൂര്യാസ്തമയത്തിനുശേഷം ചെടികളെ തൊടരുത്
സൂര്യാസ്തമയത്തിനുശേഷം ചെടികളെ തൊടുകയോ മരങ്ങൾ മുറിയ്ക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം. കൂടാതെ, ചെടികൾ നനയ്ക്കാനും പാടില്ല. സൂര്യാസ്തമയത്തിനുശേഷം മരങ്ങളും ചെടികളും ഉറങ്ങുമെന്നാണ് വിശ്വാസം. അതിനാൽ, ആ സമയത്ത് അവയെ ശല്യപ്പെടുത്തുന്നത് ഉചിതമല്ല.
സൂര്യാസ്തമയത്തിനുശേഷം അന്ത്യകർമങ്ങൾ നടത്തരുത്
പുരാണങ്ങൾ പറയുന്നതനുസരിച്ച്, സൂര്യാസ്തമയത്തിനുശേഷം അന്ത്യകർമങ്ങൾ നടത്തരുത്. അഥവാ നടത്തിയാൽ, ആ ആത്മാവിന് പരലോകത്ത് ശാന്തി ലഭിക്കില്ല, അലയേണ്ടിവരും എന്നാണ് വിശ്വാസം.
ഭക്ഷണം തുറന്ന് വെക്കരുത്
സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണവും വെള്ളവും തുറന്ന് വെക്കരുതെന്ന് പറയാറുണ്ട്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കുന്നതിലൂടെ ഇതിൽ നെഗറ്റീവ് എനർജി ആഗിരണം ചെയ്യപ്പെടുകയും ഈ ഭക്ഷണം കഴിയ്ക്കുന്നവരെ രോഗിയാക്കുകയും ചെയ്യും.
സൂര്യാസ്തമയത്തിന് ശേഷം തൈരും ചോറും കഴിക്കുന്നത് ഒഴിവാക്കുക
സൂര്യാസ്തമയത്തിന് ശേഷം തൈരും ചോറും അബദ്ധത്തിൽപോലും കഴിക്കരുത്. കാരണം ഇതുമൂലം പല രോഗങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
സൂര്യൻ അസ്തമിച്ചതിന് ശേഷം വീട് വൃത്തിയാക്കരുത്
സൂര്യാസ്തമയത്തിനുശേഷം വീട് ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കുകയോ തുടയ്ക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ധനനഷ്ടവും കടബാധ്യതയും ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.
സൂര്യാസ്തമയത്തിനുശേഷം വസ്ത്രങ്ങൾ കഴുകുകയും ഉണക്കുകയും ചെയ്യുന്നത് ഒഴിവാക്കുക
സൂര്യാസ്തമയത്തിന് ശേഷം വസ്ത്രങ്ങൾ കഴുകരുതെന്നാണ് വിശ്വാസം. സൂര്യാസ്തമയത്തിനു ശേഷം വസ്ത്രങ്ങൾ കഴുകാനും ഉണക്കാനും പാടില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രങ്ങളിലൂടെ നെഗറ്റീവ് എനർജി ഉണ്ടാകുകയും അത് ഉപയോഗിക്കുന്നവർ രോഗികളായി മാറുമെന്നും പറയപ്പെടുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം തേടുക...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...