ഗൗതമ ബുദ്ധൻ ബുദ്ധമതത്തിന്റെ സ്ഥാപകനാണ്. കൂടാതെ അദ്ദേഹം പ്രബുദ്ധനായവൻ എന്നറിയപ്പെടുന്നു. സമാധാനം, ഐക്യം എന്നിവയിൽ അധിഷ്ഠിതമാണ് ബുദ്ധമതം. അതിനാൽ ബുദ്ധന്റെ രൂപങ്ങളും പ്രതിമകളും പലരും വീടുകളിലും ഓഫീസ് മുറികളും സ്ഥാപിക്കാറുണ്ട്. അവിശ്വാസികൾക്കിടയിൽ പോലും, ഒരു പോസിറ്റീവ് എനർജി നൽകുന്ന അല്ലെങ്കിൽ ഊഷ്മളത നൽകുന്ന ഒന്നായി ബുദ്ധവി​ഗ്രഹം മാറിയിട്ടുണ്ട്. ബുദ്ധൻ പ്രബുദ്ധതയുടെയും ആന്തരിക സമാധാനത്തിന്റെയും പ്രതീകമാണ്. വാസ്തു തത്വമനുസരിച്ച്, ബുദ്ധ പ്രതിമയോ ചിത്രമോ വീട്ടിൽ വയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബുദ്ധ പ്രതിമ വീട്ടിൽ വയ്ക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പഠനമുറിയിലോ ഓഫീസ് റിസപ്ഷൻ ഡെസ്‌കിലോ ഉദ്യാനത്തിലോ യോഗ പരിശീലിക്കുന്നിടത്തോ ഒരു ബുദ്ധ പ്രതിമ വയ്ക്കുന്നത് മനോഹരമായിരിക്കും. കാറിൽ ബുദ്ധന്റെ രൂപം വയ്ക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് അഭിമുഖമായി വയ്ക്കണം. പൂന്തോട്ടത്തിലെ പ്രതിമ വീടിന് അഭിമുഖമായിരിക്കണം. കാരണം അത് സമൃദ്ധിയും സന്തോഷവും പ്രതിധ്വനിപ്പിക്കുന്നതാണ്. നെഗറ്റീവ് എനർജി ഇല്ലാതാക്കാനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനും പ്രധാന കവാടത്തിന് അഭിമുഖമായി നിൽക്കുന്നില്ലെങ്കിൽ പ്രതിമ ഏതെങ്കിലും മുറിയിലേക്ക് അഭിമുഖമായി വയ്ക്കുക. ബുദ്ധന്റെ ചിത്രങ്ങൾ ചുമരിൽ തൂക്കിയിടുന്നതും നല്ലതാണ്.


ALSO READ: Sawan Shivratri 2022: ശ്രാവണ ശിവരാത്രിയിലെ വ്രതാനുഷ്ഠാനം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


ഒരിക്കലും ബുദ്ധ പ്രതിമ തറയിൽ വയ്ക്കരുത്. കാരണം അത് തികച്ചും അനാദരവും അനുചിതവുമാണ്. ബലിപീഠത്തിൽ ഭാഗ്യചിഹ്നം ചേർക്കാൻ ബുദ്ധന്റെ പ്രതിമയുടെ ചുവട്ടിൽ ഒരു ചുവന്ന കടലാസ് വയ്ക്കണം. കൂടാതെ ഒരിക്കലും ബുദ്ധന്റെ രൂപം നിലവറയിലോ അടച്ചിട്ട മുറിയിലോ സൂക്ഷിക്കരുത്. കാറ്റും വെളിച്ചവുള്ള മുറിയിലോ വീടിന്റെ അകത്തളങ്ങളിലോ ബുദ്ധരൂപം വയ്ക്കാവുന്നതാണ്. വാതിലുകളുള്ള ഒരു ഷെൽഫിൽ ബുദ്ധ രൂപം വയ്ക്കുന്നത് സ്വീകാര്യമാണ്. നിങ്ങൾ സ്വീകരണമുറിയിൽ ബുദ്ധ പ്രതിമകൾ സ്ഥാപിക്കുകയാണെങ്കിൽ, അത് എല്ലായ്പ്പോഴും മുൻവാതിലിന് അഭിമുഖമാണെന്ന് ഉറപ്പാക്കുക. ബുദ്ധ രൂപം ഒരിക്കലും കുളിമുറിയിലും സ്റ്റോർ റൂമിലും അലക്കു മുറിയിലും സൂക്ഷിക്കരുത്. 
ബുദ്ധരൂപം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.