Vastu Tips : റോസ പൂക്കൾ വീട്ടിൽ ശരിയായ സ്ഥലത്ത് വെച്ചാൽ നിരവധി ഗുണങ്ങൾ
Vastu tips : വാസ്തു ശാസ്ത്ര പ്രകാരം റോസാപ്പൂക്കൾ വീട്ടിൽ വെക്കുന്നത് വീടിന്റെ സമാധാനം കാത്തു സൂക്ഷിക്കാനും, വീട് ഫ്രെഷാക്കി വെക്കാനും സഹായിക്കും.
വീടുകൾ അലങ്കരിക്കാൻ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. ഇതിനാൽ വീട്ടിനുള്ളിൽ തന്നെ ചെടികളും മറ്റും ആളുകൾ വെച്ച് പിടിപ്പിക്കാറുമുണ്ട്. എന്നാൽ വീട് മോടിപിടിപ്പിക്കുമ്പോൾ പലപ്പോഴും ആളുകൾ വാസ്തു നോക്കാൻ മറക്കാറുണ്ട്. ഇത് വീടുകളിൽ നിരവധി പ്രശ്‍നങ്ങൾ കൊണ്ട് വരികെയും ചെയ്യും. വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിനുള്ളിൽ വെക്കുന്ന എല്ലാ സാധനങ്ങൾക്കും പോസിറ്റീവ് എനർജിയും നെഗറ്റിവ് എനെർജിയും ഉണ്ടാകും. അതിനാൽ തന്നെ വീട്ടിനുള്ളിൽ പൂക്കൾ വെക്കുന്നത് വീട്ടിനുള്ളിൽ പോസിറ്റീവ് എനർജി വർധിപ്പിക്കാൻ വളരെ നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വീട്ടിൽ പൂക്കൾ വെക്കുന്നത് വീട്ടിനുള്ളിലെ പോസിറ്റീവ് എനർജി വർധിക്കുകയും ഈ വീട്ടിൽ ജീവിക്കുന്നവർക്ക് ജീവിതത്തിൽ വിജയങ്ങൾ ഉണ്ടകയുകയും ചെയ്യും. അതിൽ തന്നെ റോസാപൂക്കൾക്ക് വാസ്തു ശാസ്ത്രപ്രകാരം പ്രാധാന്യം കൂടുതലാണ്.
റോസാപ്പൂക്കൾ പോസിറ്റീവ് എനർജി വർധിപ്പിക്കും
വാസ്തു ശാസ്ത്ര പ്രകാരം റോസാപ്പൂക്കൾ വീട്ടിൽ വെക്കുന്നത് വീടിന്റെ സമാധാനം കാത്തു സൂക്ഷിക്കാനും, വീട് ഫ്രെഷാക്കി വെക്കാനും സഹായിക്കും. കൂടാതെ വീട്ടിൽ വളരെ സുഖകരമായ ഒരു ഗന്ധം നിലനിർത്താനും റോസാപ്പൂക്കൾ വെക്കുന്നത് സഹായിക്കും. ഇത് വീട്ടിനുള്ളിൽ സമാധാനവും സന്തോഷവും കൊണ്ട് വരും. കൂടാതെ ജീവിതത്തിലെ സമ്മര്ദ്ദം ഒഴിവാക്കാനും ഇത് സഹായിക്കും. ഇത് കൂടാതെ റോസാച്ചെടികൾ വീട്ടിനുള്ളിൽ വെച്ച് പിടിപ്പിക്കുകയും ചെയ്യാം.
ALSO READ: Wednesday Tips: സാമ്പത്തിക പ്രതിസന്ധിയിൽ മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ
വീട്ടിൽ റോസാപ്പൂക്കൾ അല്ലെങ്കിൽ ചെടികൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
1) വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ തെക്ക്-പടിഞ്ഞാർ ഭാഗത്തായി റോസ് ചെടി വെക്കുന്നതാണ് ഉത്തമം. മറ്റ് ചുവന്ന പുഷ്പങ്ങൾ വീടിന്റെ തെക്ക് ഭാഗത്ത് വളർത്തുന്നതും നല്ലതാണ്
2) വീടിന്റെ ഉള്ളിലാണ് റോസ് ചെടി സൂക്ഷിക്കുന്നതെങ്കിൽ കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. എന്നാലെ ചെടി പൂഷ്പ്പിക്കത്തുള്ളു. കുറഞ്ഞത് ഒരു ദിവസം ആറ് മണിക്കൂറെങ്കിലും സൂര്യ പ്രകാശം ഏൽപ്പിക്കേണ്ടതാണ്.
3) ചെടികളിൽ ചിലന്തി കൂട് വെക്കാതിരിക്കാൻ സൂക്ഷിക്കുക. ഇത് വിപരീത ഫലം നൽകും. വീടിനുള്ളിൽ വരണ്ടതലത്തിലുള്ള കാലവസ്ഥായാണെങ്കിൽ, റോസ് ചെടികളിൽ ചിലന്തികൾ കുട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
4) പൊഴിഞ്ഞ് തുടങ്ങുന്ന പുഷ്പങ്ങൾ ഇലകൾ സമയസമയങ്ങളിൽ നീക്കം ചെയ്താൽ അത് വീടിന് അകവശം വൃത്തിയായി തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
(വാസ്തു ശാസ്ത്രത്തിൽ നിഷ്കർഷിച്ചിരിക്കുന്നതും ഇത് സംബന്ധിച്ച് ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...