വാസ്ത്രു ശാസ്ത്രം വീടുകളിൽ കൃത്യമായി പാലിക്കേണ്ടത് പ്രധാനമാണ്. വാസ്തു നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വീട്ടിൽ വാസ്തു ദോഷം ഉണ്ടാകും. ഇത് കുടുംബാം​ഗങ്ങൾക്ക് പലവിധ പ്രശ്നങ്ങളുണ്ടാക്കും. വീടിന്റെ പ്രധാന ​ഗേറ്റുമായി ബന്ധപ്പെട്ട് വാസ്തു ശാസ്ത്രത്തിൽ ചില നിർദേശങ്ങളുണ്ട്. ഇത് കൃത്യമായില്ലെങ്കിൽ വീട്ടിൽ നെ​ഗറ്റീവ് എനർജിയുണ്ടാകാനും നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ പ്രധാന ​ഗേറ്റ് വൃത്തിയോടെ സൂക്ഷിക്കണം. ഇവിടെ മാലിന്യങ്ങൾ ഉണ്ടായിരിക്കാനോ മാലിന്യം നിക്ഷേപിക്കാനോ പാടില്ല. ഇത് അശുഭകരമാണ്. ഇത് വീട്ടിൽ നെ​ഗറ്റീവ് എനർജിക്ക് കാരണമാകും. ഇത്തരം ഭവനത്തിൽ ലക്ഷ്മി ദേവി വസിക്കില്ലെന്നാണ് വിശ്വാസം.


ALSO READ: ദീപാവലിക്ക് ശേഷം ഈ രാശിക്കാർ തിളങ്ങും; ശനിയുടെ അനുഗ്രഹത്താൽ ഇവർക്ക് ഭാഗ്യം


വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ പ്രധാന ​ഗേറ്റിൽ ഏതെങ്കിലും മരങ്ങളുടെയോ തൂണുകളുടെയോ നിഴൽ വീഴരുത്. ഇത് അശുഭകരമാണ്. ഇത് മൂലം വീട്ടിൽ നെ​ഗറ്റീവ് എനർജി ഉണ്ടാകുകയും കുടുംബാം​ഗങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വീടിന്റെ പ്രധാന കവാടത്തിന് അരികെ ചെരിപ്പുകൾ സൂക്ഷിക്കരുത്.


പലരും വീടിന്റെ പ്രധാന കവാടത്തിന് അരികെയോ ചവിട്ടുപടിയിലോ ചെരിപ്പുകൾ അഴിച്ചുവയ്ക്കും. ഈ ശീലം ഉടനെ മാറ്റേണ്ടതാണ്. അബദ്ധത്തിൽ പോലും വീടിന്റെ പ്രധാന ​ഗേറ്റിന് സമീപം ചൂല് വയ്ക്കരുത്. ഹിന്ദു മത വിശ്വാസ പ്രകാരം ചൂല് സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.


ALSO READ: വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് ഈ നിറം നൽകൂ... സമ്പത്തിന് കുറവുണ്ടാകില്ല


പ്രധാന കവാടത്തിന് സമീപം ചൂല് സൂക്ഷിച്ചാൽ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് വിശ്വാസം. പ്രധാന ​ഗേറ്റിന് സമീപമോ പ്രധാന വാതിലിന് സമീപമോ മുള്ളുള്ള ചെടികൾ വളർത്തരുത്. ഇവ വീട്ടിൽ നെ​ഗറ്റീവ് എനർജിക്ക് കാരണമാകുമെന്നാ് വിശ്വാസം. ഇത് കുടുംബാം​​ഗങ്ങളെ മോശമായി ബാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.