Vastu tips: വീട്ടിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നിങ്ങൾക്ക് സമൂഹത്തിൽ അംഗീകാരങ്ങൾ നേടിത്തരും
Vastu tips: തെക്ക് ഭാഗത്ത് തെക്കേമൂല വിസ്താരം കൂട്ടിയാൽ ആരോഗ്യം, ദീർഘായുസ്സ് എന്നിവയുണ്ടാകും. ഫെംഗ്ഷൂയി വിശ്വാസ പ്രകാരം ബുദ്ധിശക്തി, നിശ്ചയദാർഢ്യം എന്നിവയെയും വീടിന്റെ തെക്ക് ഭാഗം സ്വാധീനിക്കുന്നു.
ഫെംഗ്ഷൂയി വിശ്വാസ പ്രകാരം താമസസ്ഥലത്ത് അഥവാ വീടുകളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നിങ്ങൾക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. ഫെംഗ്ഷൂയി വിശ്വാസം അനുസരിച്ച് വീടിന്റെ തെക്ക് ഭാഗമാണ് ഉന്നമനത്തെയും അംഗീകാരങ്ങളെയും സ്വാധീനിക്കുന്നത്. അതിനാൽ വീടിന്റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വീട് നിർമ്മിക്കുമ്പോൾ മാത്രമല്ല, വീടിന്റെ വിസ്താരം കൂട്ടുമ്പോഴും തെക്ക് ഭാഗത്തിന് പ്രാധാന്യം നൽകുന്നത് അന്തസ്സ്, സാമൂഹ്യസ്ഥിതി ഇവ അനുകൂലമാകുന്നതിന് സഹായിക്കും. തെക്ക് ഭാഗത്ത് തെക്കേമൂല വിസ്താരം കൂട്ടിയാൽ ആരോഗ്യം, ദീർഘായുസ്സ് എന്നിവയുണ്ടാകും. ഫെംഗ്ഷൂയി വിശ്വാസ പ്രകാരം ബുദ്ധിശക്തി, നിശ്ചയദാർഢ്യം എന്നിവയെയും വീടിന്റെ തെക്ക് ഭാഗം സ്വാധീനിക്കുന്നു.
അതുകൊണ്ട് വീടിന്റെ തെക്ക് ഭാഗം വേണ്ട വിധത്തിൽ സംരക്ഷിച്ചാൽ സമൂഹത്തിൽ വലിയ സ്വീകാര്യതയും അംഗീകാരങ്ങളും കൈവരും. ഫെംഗ്ഷൂയി വിശ്വാസത്തിൽ പ്രകാശത്തിന്റെയും പ്രതിഫലനത്തിന്റെയും ദിക്കാണ് തെക്ക്. ചുവപ്പ്, പിങ്ക്, ഓറഞ്ച്, പര്‍പ്പിള്‍, മഞ്ഞ എന്നീ നിറങ്ങളായിരിക്കും ഈ ഭാഗത്തിന് കൂടുതല്‍ യോജിക്കുക. അതിനാൽ വീടിന് പെയിന്റടിക്കുമ്പോഴോ മറ്റേതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ വരുത്തുമ്പോഴോ ഈ നിറങ്ങൾ തിരഞ്ഞെടുക്കാം.
കറുപ്പ്, നീല തുടങ്ങിയ നിറങ്ങള്‍ അഗ്നിയുടെ ശക്തി കുറക്കുമെന്നതിനാൽ ഈ നിറങ്ങൾ തെക്ക് ഭാഗത്തിന് അനുയോജ്യമല്ല. മാത്രമല്ല, കറുപ്പ്, നീല നിറങ്ങൾ തെക്ക് ഭാഗത്തിന് വിപരീത ഫലമായിരിക്കും നൽകുക. തെക്ക് ദിശ അഗ്നിയുടെ ദിശയായതിനാൽ വെള്ളച്ചാട്ടം, നദികള്‍ തുടങ്ങിയവയുടെ ചിത്രങ്ങളോ രൂപങ്ങളോ ഒന്നും അലങ്കാരത്തിനായി തെക്ക് ഭാഗത്ത് ഉപയോഗിക്കരുത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...