How to please Maa Lakshmi: ചില ആളുകളുണ്ട് അവരുടെ കയ്യിൽ പൈസ ഒരിക്കലും മിച്ചം വരാറില്ല.  എന്തിനേറെ മാസത്തിന്റെ അവസാന ആഴ്ച എത്തുമ്പോഴേക്കും ഇവരുടെ പേഴ്‌സ് ശരിക്കും ഒഴിയാറുണ്ട്. അതിനു ശേഷം ബാക്കി ദിവസങ്ങൾ കൊണ്ടുപോകാൻ ഇവർക്ക് ആരുടെയെങ്കിലും കയ്യിൽ നിന്നും കടം വാങ്ങേണ്ട അവസ്ഥ വരും.  ഇത് എന്തുകൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നതെന്ന് ആളുകൾക്ക് മനസ്സിലാക്കുന്നില്ല. എല്ലാത്തിനുമുപരി എന്തുകൊണ്ടാണ് ലക്ഷ്മി ദേവിയുടെ കൃപ ഇല്ലാത്തത് എന്നൊന്നും ആരും ചിന്തിക്കുന്നില്ല.  ഇതിന്റെ രഹസ്യം ആ വ്യക്തിയുടെ ജാതകത്തിൽ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!


വരവും ചെലവും നിയന്ത്രിക്കുന്നത് ബുധനാണ്


ജ്യോതിഷ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഏതൊരു വ്യക്തിയുടെയും ജാതകത്തിന്റെ 11-ാം ഭാഗമാണ് വരുമാനത്തെ നിയന്ത്രിക്കുന്നത്. ബുധൻ ഓരോ വ്യക്തിയുടെയും വരുമാന-ചെലവിനെ നിയന്ത്രിക്കുന്നു. എന്തെങ്കിലും കാരണത്താൽ ജാതകത്തിൽ ബുധന്റെ സ്ഥാനം ദുർബലമായാൽ പണം ആ വ്യക്തിയുടെ പക്കൽ അധികകാലം നിൽക്കില്ല.  ഇനി അത് അയാൾ ആഗ്രഹിച്ചാലും കഴിയില്ല.


അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക


വാസ്തു ശാസ്ത്രത്തിലും ഇതിനുള്ള നടപടി പറഞ്ഞിട്ടുണ്ട്. ജ്യോതിഷ പ്രകാരം വീട്ടിലെ അടുക്കള വൃത്തിയായും ചിട്ടയായും സൂക്ഷിക്കണം. ഇതിലൂടെ അന്നപൂർണ ദേവി പ്രസാദിക്കും.  ലക്ഷ്മി ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂർണ ദേവി. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കയ്യിൽ പണം നിലനിൽക്കും.  അതുപോലെ മാസാവസാനം വരെ നിങ്ങളുടെ പേഴ്‌സും ഒഴിയില്ല.


Also Read: വെള്ളത്തിൽ ഇറങ്ങിയ മുങ്ങൽ വിദഗ്ധൻ ചെന്നുപെട്ടത് കൂറ്റൻ അനക്കോണ്ടയുടെ മുന്നിൽ, പിന്നെ സംഭവിച്ചത്..! 


ആവശ്യക്കാർക്ക് ദാനധർമ്മങ്ങൾ ചെയ്യുക


മതഗ്രന്ഥങ്ങൾ അനുസരിച്ച് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ സമയാസമയങ്ങളിൽ പണത്തിന്റെ ഒരു ഭാഗം ആവശ്യക്കാർക്ക് ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ പുണ്യം കൈവരുകയും അതുവഴി നിങ്ങളുടെ വീട് സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയുകയും ചെയ്യും.  അതുപോലെ കുടുംബത്തിൽ പണത്തിന്റെ കുറവ് ഉണ്ടാകുകയുമില്ല.


Also Read: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


പണം സൂക്ഷിക്കാൻ ഇടം കണ്ടെത്തുക


വീട്ടിൽ പണം സൂക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ഇതിനായി നിങ്ങൾ അലമാര സുരക്ഷിതമായി വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ സൂക്ഷിക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബാങ്ക് ബാലൻസ് മികച്ചതായി തുടരുകയും കൈയിൽ പണത്തിന്റെ ഒഴുക്ക് ഉണ്ടാകുകയും ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)