Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Vastu Tips For Workplace Growth: ജോലി സംബന്ധമായ കാര്യങ്ങളിൽ വാസ്തു ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ കരിയറിലെ 25 ശതമാനം വളർച്ചയും വിജയവും നിങ്ങളുടെ വാസ്തുവിനെ ആശ്രയിച്ചിരിക്കുന്നു.
എല്ലാവരും ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവരാണ്. ഇതിനായുള്ള വാസ്തുശാസ്ത്ര നിയമങ്ങൾ നിങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ കരിയറിൽ നിങ്ങൾക്ക് വിജയം ഉറപ്പാണ്. ജോലി സംബന്ധമായ കാര്യങ്ങളിൽ വാസ്തു ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ കരിയറിലെ 25 ശതമാനം വളർച്ചയും വിജയവും നിങ്ങളുടെ വാസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ബാക്കി 25 ശതമാനം ജനന സമയം, 25 ശതമാനം ഭാഗ്യം, ബാക്കി 25 ശതമാനം നിങ്ങളുടെ കഠിനാധ്വാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വാസ്തു ചില നിയമങ്ങളും തത്ത്വങ്ങളും പാലിക്കുന്നുണ്ട്. അത് പിന്തുടരുന്നത് മികച്ച വിജയത്തിന് ആധാരമാണ്.
ജോലിയിലും ജീവിതത്തിലും വിജയത്തിനും വളർച്ചയ്ക്കും വേണ്ടി വാസ്തുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വാസ്തു പ്രകാരം, നിങ്ങളുടെ വീടിന്റെ വടക്ക്-കിഴക്ക് ഭാഗം എപ്പോഴും വൃത്തിയുള്ളതായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക. കാരണം ഈ ദിശ വളർച്ച, വിജയം, സമൃദ്ധി, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വടക്ക്-കിഴക്ക് ദിശയിൽ ഒരു ജലധാര സ്ഥാപിക്കാം. ഇത് നിങ്ങളുടെ വളർച്ചയും വിജയവും വർധിപ്പിക്കാൻ സഹായിക്കുന്നു, എന്നാൽ ജലധാര ലൈറ്റുകളില്ലാത്തതായിരിക്കണമെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും വടക്ക് ദിശയിലുള്ള അലമാരയിൽ സൂക്ഷിക്കുക.
നിങ്ങളുടെ ജീവിതത്തിലെ വളർച്ചയ്ക്കും വിജയത്തിനും വാസ്തു പ്രകാരം ഏറ്റവും പ്രധാനപ്പെട്ട ദിശകളിലൊന്നായി വടക്ക്-കിഴക്ക് കണക്കാക്കപ്പെടുന്നു.
പൂജാമുറി വടക്ക്-കിഴക്ക് ദിശയിൽ സ്ഥാപിക്കണം. ഇത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു.
ഉറങ്ങുമ്പോൾ, കിഴക്കോട്ട് തല വയ്ക്കുക. ഇത് ജോലിയിൽ വളർച്ച ഉറപ്പാക്കുകയും ഒരു വ്യക്തിയുടെ ഏകാഗ്രതയും മാനസിക സ്ഥിരതയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ജോലിസ്ഥലത്തെ ഫർണിച്ചറുകൾ മരം ഉപയോഗിച്ചുള്ളതും മേശയുടെ രൂപകൽപ്പന ദീർഘചതുരവും ആയിരിക്കണം, ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ജോലിസ്ഥലത്തും വീട്ടിലും ടാപ്പുകളിൽ നിന്നോ സീലിംഗിൽ നിന്നോ ചോർച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക. ടാപ്പുകൾ ചോർന്നൊലിക്കുന്നത് പണനഷ്ടത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...