Vastu Tips for Success: ജീവിതത്തില്‍ സമ്പത്തും വിജയവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍, ചിലപ്പോള്‍ ഏറെ പ്രയത്നിച്ചിട്ടും വിജയം നേടാന്‍ സാധിച്ചെന്നു വരില്ല. ഏറെ അദ്ധ്വാനിച്ചിട്ടും പ്രതീക്ഷിച്ച സമ്പത്ത് ലഭിക്കണമെന്നില്ല. എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ഇത് നിങ്ങളുടെ അദ്ധ്വാനത്തിന്‍റെ കുറവ് മൂലമല്ല, മറിച്ച് നിങ്ങള്‍ അതിരാവിലെ ചെയ്യുന്ന ചില പ്രവൃത്തികള്‍ നിങ്ങളുടെ ജിവിതത്തില്‍ ചെലുത്തുന്ന  സ്വാധീനം മൂലമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന ഉടനെ നിങ്ങള്‍ ചെയ്യുന്ന ചില പ്രവൃത്തികള്‍ നിങ്ങളുടെ ദിവസത്തെ അര്‍ത്ഥവത്താക്കി മാറ്റുന്നു. നിങ്ങളുടെ പ്രയത്നം വിജയിപ്പിക്കുന്നു, നിങ്ങളെ സമ്പന്നരാക്കുന്നു, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതവിജയം സമ്മാനിക്കുന്നു. 


Also Read:   Saturn Retrograde Transit : ശനിയുടെ വക്രഗതിയും രാശി മാറ്റവും; ഈ മൂന്ന് രാശിക്കാർ ഇനി ധനവാന്മാരാകും


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ജീവിത വിജയത്തിന് രാവിലെ ഉറക്കമുണര്‍ന്നയുടന്‍  നിങ്ങൾ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് അരിയാം... 


ഉള്ളംകൈ നോക്കുക


രാവിലെ   ഉറക്കമുണര്‍ന്നയുടന്‍തന്നെ നിങ്ങള്‍ നിങ്ങളുടെ ഇരുകൈകളും ചേർത്തുപിടിച്ച് ഉള്ളംകൈയിലേയ്ക്ക് കുറച്ച് നേരം നോക്കുക. ഈ സമയത്ത്  "കരാഗ്രേ വസതേ ലക്ഷ്മീ: കരംധേ സരസ്വതി. കല്‍മൂലേ തു ഗോവിന്ദഃ പ്രഭാതേ കരദർശനം" എന്ന മന്ത്രം ചൊല്ലുന്നതും വളരെ ഗുണം ചെയ്യും. 


ഭൂമി ദേവിയ്ക്ക് പ്രണാമം


രാവിലെ എഴുന്നേറ്റയുടൻ, തറയില്‍ കാല്‍ വയ്ക്കുന്നതിനു മുന്‍പ്, ഭൂമീ മാതാവിനെ കൈകൊണ്ട് തൊട്ടു വന്ദിക്കുക. പുരണഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്, ഭൂമിക്ക് അമ്മയുടെ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഭൂമീ ദേവിയെ ആരാധിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. 


സൂര്യ ഭഗവാനോട് പ്രാർത്ഥിക്കുക


സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് സൂര്യഭഗവാന്  ജലം അര്‍പ്പിക്കണം  എന്നാണ് പറയപ്പെടുന്നത്‌. ജ്യോതിഷ പ്രകാരം സൂര്യന് ജലം അര്‍പ്പിക്കുന്നത് നിങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നു.


മാതാപിതാക്കളുടെ പാദങ്ങൾ  തൊട്ട് വന്ദിക്കുക 


രാവിലെ എഴുന്നേറ്റയുടൻ മാതാപിതാക്കളുടെയും മുതിർന്നവരുടെയും പാദങ്ങള്‍ തൊട്ട് വന്ദിക്കുക.   ഭൂമിയിലെ ദൈവത്തിന്‍റെ രൂപമാണ് മാതാപിതാക്കള്‍.  അവരുടെ അനുഗ്രഹം ലഭിച്ചാല്‍ ജീവിതത്തിൽ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.  


പശുവിന് ആഹാരം  കൊടുക്കുക


ജ്യോതിഷ പ്രകാരം ദിവസവും രാവിലെ പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ  ഒരു ഭാഗം  ആദ്യമേ തന്നെ, അതായത് മറ്റുള്ളവര്‍ കഴിയ്ക്കുന്നതിന് മുന്‍പുതന്നെ  പശുവിനായി നീക്കി വയ്ക്കണം. 36 കോടി ദേവീദേവന്മാർ പശുവിൽ കുടികൊള്ളുന്നുവെന്നും പശുവിന് ഭക്ഷണം നൽകുന്നതിലൂടെ എല്ലാ ദേവന്മാരും പ്രീതിപ്പെടുമെന്നും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News  ഇത് സ്ഥിരീകരിക്കുന്നില്ല)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.