ഈ ദിശയിൽ തല വെച്ച് ഉറങ്ങിയാൽ ആരോഗ്യ പ്രശ്നങ്ങളും ധനനഷ്ടവും ഉറപ്പ്! അറിയാം ദിശകളുടെ പ്രാധാന്യം
Vastu Tips: ഓരോ ദിശയിലും പ്രകാശത്തിന്റെ സ്വാധീനം വ്യത്യസ്തമായ ഊർജ്ജം സൃഷ്ടിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
സനാതന ധർമ്മത്തിൽ ദിശകളുടെ പ്രാധാന്യം പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. ദിശകൾ സൂര്യനുമായും അതിന്റെ പ്രകാശവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിശയിലും പ്രകാശത്തിന്റെ സ്വാധീനം വ്യത്യസ്ത ഊർജ്ജം സൃഷ്ടിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ദിശകൾ മനസ്സിലാക്കാതെ ഈ ഊർജ്ജവുമായി സമ്പർക്കം പുലർത്തിയാൽ അത് ദോഷം ചെയ്യും. അതേസമയം, ഇക്കാര്യത്തിൽ ചെറിയ ചില വിവരങ്ങൾ ലഭിച്ചാൽ നമുക്ക് ധാരാളം നേട്ടങ്ങൾ കൈവരിക്കാനാകും.
കിഴക്ക് ദിശ
കിഴക്ക് ദിശയിൽ പ്രാർത്ഥിക്കുകയും മതപരമായ കാര്യങ്ങൾ ചെയ്യുന്നതും എപ്പോഴും ഗുണകരമാണ്. ഈ ദിശയിൽ സൂര്യന്റെയും വ്യാഴത്തിന്റെയും സ്വാധീനം കൂടുതലാണ്. ഈ ദിശയിൽ നിന്നാണ് ഒരാൾക്ക് ബഹുമാനവും പ്രശസ്തിയും അറിവും ലഭിക്കുന്നത് എന്ന് പറയപ്പെടുന്നു. കഴിയുന്നിടത്തോളം കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആരാധിക്കുകയും ധ്യാനിക്കുകയും പഠിക്കുകയും ചെയ്യാൻ ശ്രമിക്കുക.
ALSO READ: വരുന്ന 7 ദിവസങ്ങൾ ഈ രാശിക്കാർക്ക് ഭാഗ്യമായിരിക്കും, ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകും
പടിഞ്ഞാറ് ദിശ
ശനിയുടെ ദിശയാണ് പടിഞ്ഞാറ്. ബന്ധങ്ങൾ, കുടുംബം, സന്തോഷം എന്നിവയെ ഈ ദിശ ബാധിക്കുന്നു. ഈ ദിശയിലേക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കുന്നത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. ഈ ദിശയിലേക്ക് തലവെച്ച് ഉറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും കാരണമാകും. അതേസമയം, പടിഞ്ഞാറ് ദിശയിൽ ധ്യാനിക്കുന്നതും പ്രാർത്ഥിക്കുന്നതും പ്രയോജനകരമാണ്.
വടക്ക് ദിശ
വടക്ക് ദിശ സമ്പത്തിന്റെ കാര്യത്തിൽ പ്രത്യേകമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം, ഈ ദിശയിലേക്ക് അഭിമുഖീകരിച്ച് ഏത് ജോലിയും ആരംഭിക്കുന്നതും ബിസിനസ്സ് ചെയ്യുന്നതും നല്ലതാണ്. ലക്ഷ്മി ദേവിയെ ഈ ദിശയിൽ ആരാധിക്കുന്നത് ഐശ്വര്യത്തെ വിളിച്ച് വരുത്തും.
തെക്ക് ദിശ
ചൊവ്വയും യമനുമാണ് തെക്ക് ദിശയുടെ അധിപന്മാർ. ഈ ദിക്കിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടാകുമ്പോൾ വീട്ടിലെ അംഗങ്ങൾക്കിടയിൽ എപ്പോഴും വഴക്കുണ്ടാകും. സ്വത്ത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. ഈ ദിശയിൽ ഹനുമാനെ ആരാധിക്കുന്നത് പ്രത്യേക നേട്ടങ്ങൾ നൽകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...