വീട്ടിലെ വാസ്തു ദോഷങ്ങൾ അകറ്റാൻ വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നവർ മുതൽ വീടുകളുടെ ഒരു ഭാഗം തന്നെ പൊളിച്ച് പണിയുന്നവർ വരെയുണ്ട്. എന്നാൽ ഗണപതിയുടെ വിഗ്രഹമോ, ചിത്രമോ വെക്കുന്നതിലൂടെ വാസ്തു ദോഷം ഒരു പരിധി വരെ അകറ്റാൻ സാധിക്കുമെന്നാണ് വാസ്തു വിദഗ്ദ്ധന്മാരുടെ അഭിപ്രയം. ഗണപതിയെ വിഘ്‌നേശ്വരൻ എന്നാണ് അറിയപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർവ്വ വിഘ്‌നങ്ങളും തീർക്കാൻ ഗണപതിയുടെ അനുഗ്രഹം മാത്രം മതിയെന്നാണ് വിശ്വാസം.  വീട് നിർമ്മിക്കുമ്പോഴും പുതുക്കിപ്പണിയുമ്പോഴോ വീട് പണിയുന്ന രീതിയിലും സൗകര്യങ്ങളിലും ഒക്കെ ഏറെ ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും വാസ്തു ശാസ്ത്രത്തെ അവഗണിക്കുന്നവർ ഏറെയാണ്. വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവാണ് വാസ്തു ശാസ്ത്രം സൃഷ്ടിച്ചത്. മനുഷ്യ ക്ഷേമത്തിനു വേണ്ടിയാണ് ബ്രഹ്മാവ് വാസ്തു ശാസ്ത്രം സൃഷ്ടിച്ചതെന്നാണ് വിശ്വാസം.


ALSO READ: Vastu Tips for Office: ഈ 5 ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും


അതിനാൽ തന്നെ വാസ്തു ശാസ്ത്രത്തിലെ ചെറിയ ചില പിഴവുകൾ മൂലം പോലും ശാരീരിക - മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടങ്ങളും നേരിടേണ്ടി വരുമെന്നാണ് വിശ്വാസം.  വാസ്തു ദോഷമുൾപ്പെടെയുള്ള എല്ലാത്തരം തടസ്സങ്ങളും പ്രശ്നങ്ങളും നീക്കാൻ വിഘ്‌നഹരൻ എന്ന് വിളിക്കുന്ന ഗണപതിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. വാസ്തു ദോഷം മൂലമുള്ള പ്രശ്‍നങ്ങൾ നേരിടേണ്ടി വരുമ്പോൾ ഗണപതിയുടെ പ്രതിമയോ ചിത്രമോ  ശരിയായ സ്ഥാനത്ത് വെച്ചാൽ മാത്രം മതി.


വാസ്തു ദോഷമകറ്റാൻ നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഗണപതി വിഗ്രഹങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ വെക്കുമ്പോൾ  ഗണപതിയുടെ മുഖം തെക്ക് ദിശയിലോ തെക്ക് പടിഞ്ഞാറൻ കോണിലോ ആയിരിക്കരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ശരിയായി രീതിയിൽ ഗണപതി വിഗ്രഹം, ചിത്രം എന്നിവ വെച്ചില്ലെങ്കിൽ വാസ്തു ദോഷം മൂലമുള്ള പ്രശ്‍നങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.


ഗണേശന്റെ ഒരു വിഗ്രഹമോ ചിത്രമോ വീടിന്റെ മധ്യത്തിലും വടക്കുകിഴക്കൻ കോണിലും കിഴക്ക് ദിശയിലും സ്ഥാപിക്കുന്നത് ശുഭമാണ്. സന്തോഷത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി വെളുത്ത നിറമുള്ള വിനായകന്റെ പ്രതിമ സ്ഥാപിക്കുന്നതും ശുഭമായി കണക്കാക്കാറുണ്ട്.


ഗണപതിയുടെ വിഗ്രഹമോ ചിത്രമോ ഉപയോഗിക്കുമ്പോൾ തുമ്പിക്കൈ ഇടത് വശത്തേക്ക് തന്നെ ആണെന്ന് ഉറപ്പ് വരുത്തണം.  ഭഗവാന്റെ ചിത്രത്തിൽ മോദകമോ ലഡുവോ കൂടാതെ ഒരു എലിയും ഉണ്ടെന്ന് ഉറപ്പാക്കണം.  വീട്ടിൽ ഒന്നിൽ കൂടുതൽ ഗണപതി വിഗ്രഹങ്ങളുണ്ടെങ്കിൽ ഒരു ദോഷവും ഇല്ലെങ്കിലും ഒരേ സ്ഥലത്ത് 3 വിഗ്രഹങ്ങൾ പാടില്ലെന്നത് ഓർമ്മിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.