Phoenix Bird Vastu Tip: വാസ്തു ശാസ്ത്ര പ്രകാരം പക്ഷികൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. ദുഷിച്ച ഘടകങ്ങളെ നിയന്ത്രിക്കാൻ അവയ്ക്ക് ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ അവയുടെ ദർശനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിലും കടയിലും പക്ഷികളുടെ ചിത്രങ്ങളും മറ്റും വയ്ക്കുന്നതിലൂടെ വിജയത്തിന് തടസ്സമാകുന്ന എല്ലാ പ്രശ്നങ്ങളും ഒഴിവാകും. ഇത് പോസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും നെഗറ്റീവ് എനർജി ഒഴിവാക്കുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവ സ്ഥാപിക്കാൻ ശരിയായ ദിശ തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, പക്ഷികളുടെ ചിത്രങ്ങളോ പ്രതിമകളോ നിങ്ങൾക്ക് വീണ്ടും വീണ്ടും കാണാൻ കഴിയുന്ന സ്ഥലത്ത് എപ്പോഴും വയ്ക്കുക. ഊർജ്ജം, പ്രശസ്തി, വളർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഫീനിക്സ് പക്ഷി. വീടിന്റെ തെക്ക് ഭാഗത്ത് അതിന്റെ ചിത്രം സ്ഥാപിക്കുന്നത് വിജയത്തിന്റെ വഴിയിൽ തടസമായി നിൽക്കുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ എളുപ്പമാക്കുന്നു. ഇത് ഒരു വ്യക്തിക്ക് തന്റെ ലക്ഷ്യം നേടുന്നതിന് പോസിറ്റീവ് എനർജി നൽകുന്നു.


ഫീനിക്സ് പക്ഷിയുടെ പെയിന്റിംഗ് വീട്ടിൽ വയ്ക്കുന്നതിന്റെ ഗുണങ്ങൾ


തുറന്ന മനസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി പക്ഷികൾ കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, വാസ്തു പ്രകാരം, ഫീനിക്സ് പക്ഷിയുടെ ചിത്രം വീട്ടിൽ വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീടിന്റെ സ്വീകരണമുറിയിൽ ഇത് സൂക്ഷിക്കാം.


ഫീനിക്സ് പക്ഷി തീ, പ്രശസ്തി, പുരോഗതി, ഊർജ്ജം എന്നിവയെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ജീവിത പുരോഗതിക്ക് തടസ്സമാകുന്ന ബുദ്ധിമുട്ടുകളും മറ്റും മറികടക്കാൻ വീടിന്റെ തെക്ക് ദിശയിൽ ഫീനിക്സ് പക്ഷിയുടെ ചിത്രം വയ്ക്കുന്നത് ഗുണകരമാണെന്ന് വാസ്തു വിദഗ്ധർ പറയുന്നു.


വീട്ടിൽ ഫീനിക്സ് പക്ഷിയുടെ ചിത്രം സ്ഥാപിക്കുന്നതിലൂടെ, നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി പ്രവഹിക്കുന്നു. ഇത് പുതിയ ഊർജ്ജം നൽകുകയും ആളുകളിൽ പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വിജയത്തിന്റെ ഒരു രൂപമായി കണക്കാക്കി, വാസ്തു പ്രകാരം, അതിന്റെ ചിത്രം വീട്ടിൽ വയ്ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഫീനിക്സ് തീയെ പ്രതിനിധീകരിക്കുന്ന ഒരു പക്ഷിയായി കണക്കാക്കപ്പെടുന്നു. അതിന്റെ പോസിറ്റീവ് എനർജിയിലൂടെ വിജയത്തിന്റെ വഴിയിൽ വരുന്ന തടസ്സങ്ങളെ ഇല്ലാതാക്കുന്നു.


ചൈനയിലെ പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു അസാധാരണ പക്ഷിയാണ് ഫീനിക്സ്. ആഗ്രഹ സഫലീകരണത്തിന്റെ പ്രതീകം കൂടിയാണിത്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഭാഗ്യം കൂടുതൽ പ്രകാശിക്കുന്നതിനായി തെക്ക് മൂലയിൽ ഫീനിക്സിന്റെ ചിത്രമോ പെയിന്റിംഗോ വെയ്ക്കാം. തെക്ക് ഭാ​ഗത്ത് ഫീനിക്സ് പക്ഷിയുടെ ഫോട്ടോ വയ്ക്കുന്നത് വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.