Vastu Tips: ആരോഗ്യവും സമ്പത്തുമുള്ള ജീവതത്തിന് വാസ്തുവിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Vastu Tips for Good Health: വാസ്തു ശാസ്ത്രം നമ്മുടെ വീടുകളിലേക്കും ജീവിതത്തിലേക്കും പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നും നെഗറ്റീവ് ശക്തികളെ അകറ്റി നിർത്തുമെന്നും വിശ്വസിക്കപ്പെടുന്നു.
നാമെല്ലാവരും ആരോഗ്യവും സമ്പത്തുമുള്ള ജീവിതം ആഗ്രഹിക്കുന്നു, അതിനായി കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ ഇത്രയധികം കഠിനാധ്വാനം ചെയ്തിട്ടും എന്തുകൊണ്ട് അത് ഫലം കാണുന്നില്ല? ഇതിന് വാസ്തുശാസ്ത്രത്തിൽ പ്രതിവിധികൾ നിർദേശിക്കുന്നു. വാസ്തു എന്ന സംസ്‌കൃത വാക്കിന്റെ അർത്ഥം അനുയോജ്യമായ വാസസ്ഥലം അല്ലെങ്കിൽ വീട് എന്നാണ്. പുരാതന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരമ്പരാഗത ഇന്ത്യൻ വാസ്തുവിദ്യയാണ് വാസ്തു ശാസ്ത്രം.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വാസ്തു ശാസ്ത്രം നമ്മുടെ വീടുകളിലേക്കും ജീവിതത്തിലേക്കും പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നും നെഗറ്റീവ് ശക്തികളെ അകറ്റി നിർത്തുമെന്നും വിശ്വസിക്കപ്പെടുന്നു. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ആകർഷിക്കുന്നതിനായി വാസ്തുശാസ്ത്രത്തിൽ നിർദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യവും സമ്പത്തും സമൃദ്ധിയും ആകർഷിക്കുന്നതിനുള്ള വാസ്തു നിർദേശങ്ങൾ
വടക്ക് കിഴക്ക് ദിശ: വടക്ക് കിഴക്ക് ഏറ്റവും ശുഭകരമായ സ്ഥലമാണ്. ഈ കോൺ സമൃദ്ധിയും സന്തോഷവും സൂചിപ്പിക്കുന്നു. ഇത് ദൈവത്തിന്റെ ദിശയാണ്, അതിനാൽ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ഉറപ്പാക്കുന്നു. ഇത് ശിവന്റെ അനുഗ്രഹമുള്ള ഇടമായി കണക്കാക്കപ്പെടുന്നു. ഈ ദിശയിൽ നിന്ന് ടോയ്‌ലറ്റ്, സിങ്ക്, ബാത്ത്‌റൂം എന്നിവ ഒഴിവാക്കണം. ഈ ദിശയിൽ ജലധാരകൾ സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഒഴുകുന്ന വെള്ളം വീട്ടിലേക്ക് പോസിറ്റീവ് എനർജികളുടെ ഒഴുക്ക് ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ സഹായിക്കും.
ബ്രഹ്മസ്ഥാനം: നമ്മുടെ വാസ്തുവിന്റെ (സ്വത്ത്) കേന്ദ്രബിന്ദുവാണ് ബ്രഹ്മസ്ഥാനം. ഈ പ്രദേശം ഏതെങ്കിലും വിധത്തിലുള്ള നിർമ്മാണത്തിൽ നിന്ന് മുക്തമാക്കേണ്ടതുണ്ട്. ബ്രഹ്മസ്ഥാനത്ത് വിവിധ നിർമിതികൾ ഇല്ലാതെ ഒഴിവാക്കിയിടണം.
പ്രധാന കവാടം: പ്രധാന കവാടം വീടിന്റെ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. കാരണം എല്ലാ ഊർജ്ജങ്ങളും വീട്ടിലേക്കെത്തുന്ന പ്രധാന ഉറവിടമാണിത്. അതിനാൽ, പ്രധാന കവാടം ശരിയായ ദിശയിലാണെങ്കിൽ, ശരിയായ തരത്തിലുള്ള ഊർജ്ജത്തെ നമുക്ക് വീടിനുള്ളിലേക്ക് ആകർഷിക്കാൻ കഴിയും.
വീടിന്റെ തെക്ക് ദിശയിൽ നിങ്ങളുടെ വാർഡ്രോബ് സ്ഥാപിക്കുക. അതേ സമയം, വീടിന്റെ വടക്ക് ദിശയിലേക്ക് വാർഡ്രോബിന്റെ വാതിൽ തുറക്കുന്നുവെന്ന് ഉറപ്പാക്കുക. വടക്ക് ദിശ കുബേരന് സമർപ്പിച്ചിരിക്കുന്നു. കുബേരന്റെ അനുഗ്രഹം പണവും സമൃദ്ധിയും ആകർഷിക്കുന്നു. ഈ ദിശയിൽ നിന്ന് ടോയ്‌ലറ്റ്, സിങ്ക്, ബാത്ത്‌റൂം എന്നിവ ഒഴിവാക്കണം.
ഉറങ്ങുമ്പോൾ, നിങ്ങളുടെ തല തെക്കോട്ട് വച്ച് കിടക്കരുത്. നിങ്ങളുടെ കിടക്കയ്ക്ക് മുന്നിൽ കണ്ണാടികൾ സൂക്ഷിക്കരുത്. കാരണം അത് ഊർജ്ജത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
തെക്ക് കിഴക്ക് ദിശ: അഗ്നിയുടെ അധിപനായ ശുക്രനെ പ്രതിനിധീകരിക്കുന്നതാണ് തെക്ക് കിഴക്ക് ദിശ. ഈ ദിശ അഗ്നി സംബന്ധമായ ഉപകരണങ്ങൾക്കും അടുക്കളയ്ക്കും നല്ലതാണ്. ഈ ദിശ വെള്ളം, വായു എന്നീ ഘടകങ്ങൾക്ക് എതിരാണ്. ഈ ദിശയിലുള്ള ഏത് പ്രശ്നവും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...