Vastu tips for dream job: വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... മികച്ച ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്
Vastu Tips For Career: വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ജോലി സംബന്ധമായ പ്രതിസന്ധികളിൽ നിന്നും മുക്തരാകാമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരി ജനങ്ങളുടെ ജീവിതത്തിന്റെ പല വശങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് പല വ്യക്തികളുടെയും ആരോഗ്യത്തെ ബാധിച്ചപ്പോൾ, ചിലരെ സാമ്പത്തികമായാണ് ബാധിച്ചത്. ജോലിയെ സംബന്ധിച്ചും സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വലിയ ആശങ്കയിലൂടെയാണ് ഇന്ന് പലരും കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ജോലി സംബന്ധമായ പ്രതിസന്ധികളിൽ നിന്നും മുക്തരാകാമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്.
വീട്ടിലെ ഓരോ ദിശയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നാം ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തിനും, ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സ്ഥലത്തിനും, പഠിക്കാനും ജോലി ചെയ്യാനും ഇരിക്കുന്ന സ്ഥലങ്ങൾക്കും ഉറങ്ങുന്ന സ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും അവ നമ്മിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് ആഗ്രഹിക്കുന്ന രീതിയിലുള്ള ജോലി ലഭിക്കുന്നതിനും വാസ്തുശാസ്ത്രത്തിൽ പ്രതിവിധികളുണ്ട്.
ALSO READ: Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല
നിങ്ങൾക്ക് ലഭിക്കുന്ന ജോലിയിൽ നിങ്ങളുടെ പഠന യോഗ്യതകളും കഴിവുകളും പ്രധാനമാണെങ്കിലും, വാസ്തുവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വാസ്തു വിദഗ്ധർ പറയുന്നു. നിങ്ങൾ സ്വപ്നം കാണുന്നത് പോലെയുള്ള ജോലി ലഭിക്കാൻ വീട്ടിൽ ശരിയായ വാസ്തുശാസ്ത്രം പാലിക്കേണ്ടതുണ്ടെന്ന് വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ, ശരാശരി 14-15 മണിക്കൂർ ആളുകൾ വീടുകളിലാണ് ചിലവഴിക്കുന്നത്. അതിനാൽ വീട്ടിൽ നിലനിൽക്കുന്ന പോസിറ്റീവ് എനർജി നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലും നമ്മുടെ ജീവിതരീതിയിലും വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നു.
നിങ്ങൾ സ്വപ്നം കാണുന്നത് പോലെയുള്ള ജോലി ലഭിക്കാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
1- പണത്തിന്റെയും സമ്പത്തിന്റെയും രാജാവായ കുബേരന്റെ സ്ഥാനമായതിനാൽ വടക്ക് ദിശയിൽ ഇരിക്കുക.
2- നിങ്ങൾ ലാപ്‌ടോപ്പിലോ മൊബൈലിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് വസ്തുവിലോ പ്രവർത്തിക്കുകയാണെങ്കിൽ, ചാർജിംഗ് പോയിന്റിന്റെ 2- കണക്ഷൻ മുറിയുടെ തെക്ക്-കിഴക്ക് മൂലയിലായിരിക്കണം.
3- വിജയം നേടുന്ന ഒരു സംരംഭകനാകാൻ നിങ്ങൾ സ്വപ്നം കാണുന്നുവെങ്കിൽ, വിൽപ്പനയ്ക്കുള്ള ഉത്പന്നങ്ങൾ കെട്ടിടത്തിന്റെ വടക്ക്-പടിഞ്ഞാറ് മൂലയിൽ സൂക്ഷിക്കുക. വീടിന്റെ വടക്കുപടിഞ്ഞാറേ മൂലയാണ് വായുദേവന്റെ സ്ഥാനം.
4- തെക്ക് ദിശയിൽ ജനലുകളൊന്നും ഉണ്ടാകരുത്.
5- മികച്ച തീരുമാനങ്ങൾ എടുക്കാൻ കിഴക്ക്-തെക്ക്-കിഴക്ക് കോണിൽ ഇരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...