Vastu Tips for Balcony: വീടിന്റെ ഈ ഭാഗത്താണോ ബാൽക്കണി? ലക്ഷീകടാക്ഷം ഉണ്ടാകില്ല; സമ്പൽസമൃദ്ധി നേടാൻ വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Vastu shastra: ബാൽക്കണിയുടെ തറനിരപ്പും മേൽക്കൂരയും എല്ലായ്പ്പോഴും പ്രധാന കെട്ടിടത്തിന്റെ തറനിരപ്പിനേക്കാളും മേൽക്കൂരയേക്കാളും താഴ്ന്നതും ആയിരിക്കണം.
വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന് പോസിറ്റീവ് ദിശകളും നെഗറ്റീവ് ദിശകളുമുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് എന്നിവ പോസിറ്റീവ് ദിശകളാണ്. തെക്ക്, തെക്ക് പടിഞ്ഞാറ് എന്നിവ നെഗറ്റീവ് ദിശകളാണ്. അതിനാല്‍ വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബാല്‍ക്കണി ഉണ്ടെങ്കില്‍, അത് വീടിന് ദോഷം ചെയ്യുമെന്നാണ് വാസ്തു ശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്. മാത്രമല്ല, ബാൽക്കണിയുടെ തറനിരപ്പും മേൽക്കൂരയും എല്ലായ്പ്പോഴും പ്രധാന കെട്ടിടത്തിന്റെ തറനിരപ്പിനേക്കാളും മേൽക്കൂരയേക്കാളും താഴ്ന്നതും ആയിരിക്കണം.
വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബാല്‍ക്കണി ഉണ്ടെങ്കില്‍ അത് എത്രയും വേഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വാസ്തു ശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു. കാരണം, ഇത്തരം വീടുകളിൽ ലക്ഷ്മീകടാക്ഷം ഉണ്ടാകില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. സമ്പത്തിന്റെ ഐശ്വര്യത്തിന്റെയും ദേവിയാണ് ലക്ഷ്മി. ലക്ഷ്മി ദേവിയുടെ കടാക്ഷം ഇല്ലെങ്കിൽ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എപ്പോഴും ഉണ്ടായിരിക്കും. അതിനാൽ വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബാല്‍ക്കണി ഉണ്ടെങ്കില്‍ അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വാസ്തു വിദഗ്ധർ പറയുന്നു.
വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബാല്‍ക്കണി ഉണ്ടെങ്കില്‍ ഈ ബാൽക്കണി പൂർണമായി അടയ്ക്കുകയാണ് പരിഹാരം. വീടിന്റെ വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് ഭാഗത്ത് ബാൽക്കണി വയ്ക്കുന്നതാണ് ഉത്തമം. ബാല്‍ക്കണിയില്‍ മണി പ്ലാന്റ് വളർത്തുന്നത് വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. ബാൽക്കണിയിൽ മണി പ്ലാന്റ് വളർത്തുന്നത് വീടിനും വീടിന്റെ ഉടമയ്ക്കും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും നൽകുന്നു. ഇതിലൂടെ, വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജിയുണ്ടാകുകയും കുടുംബാംഗങ്ങൾ തമ്മിൽ മികച്ച ബന്ധം ഉണ്ടാകുകയും ചെയ്യുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച് മണി പ്ലാന്റ് എല്ലായ്‌പ്പോഴും വീടിന്റെ വടക്ക് ദിശയിലായിരിക്കുന്നതാണ് ഉത്തമമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...