Vastu Tips: ചൂല് അലക്ഷ്യമായി ഇട്ടാല്‍ ദാരിദ്ര്യം ഫലം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം.
Vastu Tips: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പോസിറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കുന്നതിനായി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീട്ടില്‍ ഐക്യം നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
വീട് വൃത്തിയാക്കുന്നതിനായി നാം ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് ചൂല്‍ (Broom). എന്നാല്‍, നിങ്ങള്‍ക്കറിയുമോ വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ ധനവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നത്?
നാം മുറ്റമടിക്കാനും വീടിന്‍റെ അകം വൃത്തിയാക്കാനുമെല്ലാമായി ഉപയോഗിക്കുന്ന ചൂലുകള്‍ പലരും അലക്ഷ്യമായി വെച്ചിരിക്കുന്നതും കാണാൻ സാധിക്കും. എന്നാല്‍, വാസ്തുശാസ്ത്രമനുസരിച്ച് ഇങ്ങനെ ചൂല്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും... ധനപരമായി നല്ല ഫലം ലഭിക്കുന്നതിന് വീടുകളില്‍ ചൂല്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
വീടുകളില്‍ ഉപയോഗശേഷം ചൂലുകള്‍ ഏത് ദിശയിലാണ് വയ്ക്കേണ്ടത് എന്ന് നോക്കാം.
വാസ്തു ശാസ്ത്രമനുസരിച്ച് ചൂല് സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്. ചൂല് ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.
ചൂല്‍ ഉപയോഗിച്ച ശേഷം നിങ്ങളുടെ വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ചൂല് ഒരിയ്ക്കലും നിങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയുടെ മുകളില്‍ വയ്ക്കരുത്. ചൂല് മേല്‍ക്കൂരയില്‍ വയ്ക്കുന്നത് വീട്ടിലെ സമ്പത്ത് കുറയ്ക്കുകയും മോഷണത്തിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നതായി വാസ്തു ശാസ്ത്രം പറയുന്നു.
ചൂലുകള്‍ എങ്ങിനെയാണ് വയ്ക്കേണ്ടത്?
ഉപയോഗശേഷം ചൂലുകള്‍ എപ്പോഴും ആരുടെയും കണ്ണുകള്‍ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ചൂല്‍ ഒരിക്കലും തലതിരിച്ച് വയ്ക്കരുത്. ചൂല് തലകീഴായി നിര്‍ത്തുന്നത് ബലഹീനതയുടെ സൂചനയാണ്.
ചൂലുകള്‍ എവിടെ വയ്ക്കരുത്?
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം, നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചൂല് സൂക്ഷിക്കരുത്. അടുക്കളയില്‍ ചൂല് സൂക്ഷിക്കുന്നത് വീട്ടിലെ ഭക്ഷ്യധാന്യങ്ങള്‍ കുറയ്ക്കുമെന്നും അതുപോലെ, ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ചൂല് സൂക്ഷിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും വീട്ടിലെ ആളുകള്‍ രോഗികളായി തുടരുമെന്നും വിശ്വസിക്കപ്പെടുന്നു.
ആരെങ്കിലും വീട്ടില്‍ വന്നു പോയശേഷം ഉടന്‍ തന്നെ ചൂല്‍ ഉപയോഗിക്കരുത്. ഇത് ആ വ്യക്തിക്ക് ദോഷം ചെയ്യും. കൂടാതെ, വീട്ടിലെ ഒരംഗം പുറത്തുപോയാല്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ചൂല്‍ ഉപയോഗിക്കാവൂ... കൂടാതെ, രാത്രിയില്‍ ചൂല്‍ ഉപയോഗിക്കരുത്. ചൂല്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും പകലും ആണ്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ചൂല് ഉപയോഗിക്കുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു.
നിങ്ങള്‍ ഒരു പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോള്‍ പഴയ ചൂല്‍ കൊണ്ടുപോകരുത്. ഒരു പുതിയ വീട്ടില്‍ ഒരു പുതിയ ചൂല് ഉപയോഗിക്കുന്നത് എല്ലായ്‌പ്പോഴും ശുഭകരമാണ്. പഴയതോ ചീത്തയായതോ ആയ ചൂലുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
അതുകൂടാതെ, ചൂലില്‍ ഒരിക്കലും കാല്‍ വയ്ക്കരുത്. കാലും ചൂലും തമ്മില്‍ സ്പര്‍ശമുണ്ടാകരുത്. അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും.
ചൂല് വാങ്ങാന്‍ പറ്റിയ സമയം അറിയാമോ?
കൃഷ്ണപക്ഷ സമയത്ത് ശുഭ സമയത്ത് ചൂല് വാങ്ങിയാല്‍, അത് ലക്ഷ്മി ദേവിയെയും നമ്മുടെ വീട്ടിലേക്കു കൊണ്ടുവരുന്നു. ഇത് ഏറെ ശുഭമാണ്. അതേ സമയം, ശുക്ലപക്ഷത്ത് ചൂല് വാങ്ങുന്നത് ശുഭമല്ല. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.